ചെറുതുരുത്തി: മുഖ്യമന്ത്രിയുടെ നവകേരള ബസ് കയറാൻ വേണ്ടി പൊളിച്ച സ്കൂൾ മതിൽ പുതിക്കിപണിതു. എം.എൽ.എ ആയിരുന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ നൽകി പണിതീർത്ത മതിൽ ഒമ്പത് മാസങ്ങൾക്ക് ശേഷം എം.പിയായി എത്തി ഉദ്ഘാടനം ചെയ്തു. നവ കേരള യാത്ര ചേലക്കര നിയോജകമണ്ഡലത്തിലേക്ക് കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് എത്തിയത്. ഈ ബസ് കയറാൻ വേണ്ടിയാണ് ചെറുതുരുത്തി ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചത്.
കെ. രാധാകൃഷ്ണന്റെ എം.എൽ.എ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയും സർവശിക്ഷ കേരളയുടെ ഭാഗമായി അനുവദിച്ച ആറു ലക്ഷം രൂപയും ചേർന്നാണ് ചുറ്റുമതിലും കവാടവും നിർമിച്ചത്.
വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി. സാബിറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിർമ്മല ദേവി, ഗ്രാമ പഞ്ചായത്ത് അസി. എൻജിനീയർ ആർ.ആർ. പ്രിയ, എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ എൻ.ജെ. ബിനോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.വി. സുചിത്ര, പി.എം. നൗഫൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ. യൂസഫ്, എം. ബിന്ദു, താജുന്നീസ, പഞ്ചായത്ത് സെക്രട്ടറി എൻ.എം. ഷെരീഫ്, പി.ടി.എ പ്രസിഡന്റ് എം.എം. മുഹമ്മദ് ഹനീഫ, എസ്.എം.സി ചെയർമാൻ സുബിൻ ചെറുതുരുത്തി, മാതൃസംഘം പ്രസിഡന്റ് കെ.കെ. സുജിത, സ്റ്റാഫ് സെക്രട്ടറിമാരായ ജോസ് ജെയിംസ്, സി. അനസ് ബാബു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം. പ്രീതി സ്വാഗതവും പ്രധാനാധ്യാപിക ആൻസിയമ്മ മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.