ചെറുതുരുത്തി: ആ 15 മിനിറ്റ് റെയിൽവേ ഗേറ്റിൽ കുടുങ്ങിയില്ലെങ്കിൽ പൊലീസ്-അഗ്നിശമന സേനാ സംഘങ്ങൾക്ക് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ ജീവൻ ചിലപ്പോൾ രക്ഷിക്കാമായിരുന്നു.
ചെറുതുരുത്തി പൈങ്കുളം റെയിൽവേ ഗേറ്റാണ് വില്ലനായത്. കോയമ്പത്തൂർ സ്വദേശിയായ മുഹമ്മദ് ഇസ്മായിലിന്റെ മകൻ മുഹമ്മദ് ഇയ്യാദ് (8) ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
വിവരം അറിഞ്ഞതിനെതുടർന്ന് പുറപ്പെട്ട ചെറുതുരുത്തി പൊലീസ് എസ്.ഐ ബിന്ദു ലാലും സംഘവും ഷൊർണൂർ ഫയർ ഫോഴ്സ് സംഘവും പൈങ്കുളം റെയിൽവേ ഗേറ്റിൽ കുടുങ്ങുകയായിരുന്നു.
പൊലീസ് സംഘം അന്വേഷിച്ചപ്പോൾ രണ്ട് ട്രെയിൻ പോയശേഷമേ തുറക്കാൻ പറ്റുകയുള്ളൂ എന്ന് അറിയിച്ചു. മറ്റു വാഹനങ്ങൾ പിൻഭാഗത്ത് വന്നുനിന്നതിനാൽ തിരിച്ചുപോകാൻ പറ്റാത്ത അവസ്ഥയും ഉണ്ടായി. 15 മിനിറ്റിന് ശേഷം കുട്ടി മരിച്ചു എന്ന വിവരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.