ചെറുതുരുത്തി: ഭാരതപ്പുഴ വറ്റി വരണ്ടതോടെ ചെറുതുരുത്തി മേച്ചേരിക്കുന്ന് പമ്പ് ഹൗസ് പദ്ധതി പ്രതിസന്ധിയിൽ. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടേണ്ടി വരും. അധികൃതർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഒരു മാസമായി വെള്ളം പമ്പ് ചെയ്യാത്ത പൈങ്കുളം പമ്പ് ഹൗസിന്റെ ഗതി ഇവിടെയും സംഭവിക്കും.
വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് മേച്ചേരിക്കുന്നിലെ പമ്പ് ഹൗസിൽ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. മേഖലയിലും പുഴ വറ്റിയതോടെ ജലവിതരണം ആശങ്കയിലേക്ക് നീങ്ങുകയാണ്. പുഴയിൽ ചാലുകീറണമെന്നും ഇല്ലെങ്കിൽ ജലവിതരണം അടുത്ത ദിവസങ്ങളിൽ തടസ്സപ്പെടുമെന്നും നാട്ടുകാർ പറയുന്നു.
ഉയർന്ന ശേഷിയുള്ള വലിയ മോട്ടോറുകളാണ് ഇവിടെയുള്ളത്. ഇത് വലിയ തോതിൽ വെള്ളം വലിച്ചെടുക്കുന്നതിനാൽ കെട്ടിനിൽക്കുന്ന വെള്ളവും അതിവേഗം വറ്റും. പിന്നെ വെള്ളം ഊറിവന്ന് പദ്ധതി പ്രദേശത്ത് നിറയണം. ഇതോടെ ചെറിയ മോട്ടോർ ഉപയോഗിച്ചാണ് പലപ്പോഴും കലാമണ്ഡലത്തിന് പിന്നിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നത്.മലമ്പുഴ ഡാം തുറന്ന് പുഴ ജലസമൃദ്ധമാക്കണമെന്ന ആവശ്യമുയർന്നെങ്കിലും ഇതിനും നടപടി യായില്ലെന്ന് നാട്ടുകാരനായ സി. കുമാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.