ചെറുതുരുത്തി (തൃശൂർ): കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചത് എസ്.വൈ.എസ് ടീം. കൊപ്പം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന വെള്ളാഞ്ചേരികുന്ന് വീട്ടിൽ ഉണ്ണീരിയുടെ (72) മൃതദേഹമാണ് ചെറുതുരുത്തി ശാന്തി തീരത്ത് എസ്.വൈ.എസ് പട്ടാമ്പി ടാസ്ക് ടീം കോഓഡിനേറ്റർ കൊപ്പം തൃത്താല സ്വദേശി ഷാഹുൽ ഹമീദ് ദാരിമിയും സംഘവും കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചത്.
ഷീർ പള്ളിപ്പുറം, ഉമർ ആമയൂർ, ഷാഫിമോൻ കൊപ്പം എന്നിവർ ചേർന്ന് പി.പി.ഇ കിറ്റ് അണിഞ്ഞ് മൃതദേഹം ചെറുതുരുത്തിയിലെ ശാന്തിതീരത്ത് എത്തിച്ചു. പി.പി.ഇ കിറ്റ് ധരിച്ച് പൂജാരി ചിതക്ക് തീ കൊളുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.