ചെറുതുരുത്തി: വിവിധ സ്ഥലങ്ങളിൽ ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം നടത്തിയ പാഞ്ഞാൾ വെട്ടിക്കാട്ടിരി ശ്രീപുഷ്കരം സ്വദേശി കുറ്റ്യൻ മൂച്ചിക്കൽ വീട്ടിൽ അക്ബർ അലി (29), മോഷ്ടിച്ച സാധനങ്ങൾ വിൽക്കാൻ സഹായിച്ച ആക്രി കടക്കാരൻ ഓങ്ങല്ലൂർ മുസ്ലിയാർ പറമ്പിൽ അബ്ദുള്ളക്കുട്ടി (55) എന്നിവരെ റിമാൻഡ് ചെയ്തു. തെളിവെടുപ്പിനുശേഷം വടക്കാഞ്ചേരി കോടതിയിലാണ് ഹാജരാക്കിയത്. ഏഴ് ക്ഷേത്രങ്ങളിൽനിന്നും ഒരു പള്ളിയിൽനിന്നുമാണ് മോഷണം നടത്തിയത്.
ഓങ്ങല്ലൂർ കാരക്കാട്ടും വടക്കാഞ്ചേരി ഓട്ടുപാറ ആശുപത്രിക്കടുത്തുമുള്ള ആക്രി കടകളിൽനിന്ന് മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുത്തു. 27 വിളക്കുകൾ, ഏഴ് ഉരുളികൾ, 25 ചെമ്പ് പാത്രങ്ങൾ, വലിയ ഒരു മണി എന്നിവ കണ്ടെടുത്തു. സിറ്റി പൊലീസ് കമീഷണറുടെയും എ.സി.പിയുടെയും നിർദേശത്തെ തുടർന്ന് സ്പെഷൽ സ്ക്വാഡാണ് അന്വേഷിച്ചത്. ചെറുതുരുത്തി സി.ഐ ബോബി വർഗീസ്, എസ്.ഐമാരായ ഡി.എസ്. ആനന്ദ്, സുഭാഷ്, സി.പി.ഒമാരായ നസീർ, സനൽകുമാർ, പ്രസാദ്, വിജയൻ, ഹോം ഗാർഡ് നാരായണൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.