ചെറുതുരുത്തിയിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം

ചെറുതുരുത്തി: ചെറുതുരുത്തി ഭാഗത്ത് വീടുകൾ കുത്തിത്തുറന്ന് മോഷണം. ചെറുതുരുത്തി സെൻററിൽ താമസിക്കുന്ന പുതുവീട്ടിൽ ഷാഹുൽ ഹമീദി​െൻറ വീടിെൻറ പൂട്ട് കമ്പിപ്പാര കൊണ്ട് തകർത്ത് അലമാരയിൽ ഉണ്ടായിരുന്ന മുക്കാൽ പവൻ വരുന്ന വളയും 3500 രൂപയും കവർന്നു.

സമാന രീതിയിൽ എൽ.പി സ്​കൂളിന് സമീപമുള്ള പണിക്കർ പടി റോഡിൽ താമസിക്കുന്ന ആലുക്കൽ വീട്ടിൽ കുഞ്ഞിമുഹമ്മദി​െൻറ വീടിെൻറ പൂട്ട് തകർത്ത് അലമാരയിൽ ഉണ്ടായിരുന്ന 1500 രൂപയും മോഷ്​ടാക്കൾ കവർന്നു. ഇരു വീട്ടിലെ ആളുകളും ബന്ധുവീട്ടിൽ വിരുന്ന് പോയിരിക്കുകയായിരുന്നു. വ്യാഴാഴ്​ച രാവിലെ വന്നപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കാണുന്നത്. ചെറുതുരുത്തി പൊലീസിൽ പരാതി നൽകി. പൊലീസ് പരിശോധനയിൽ വീട് കുത്തിതുറക്കാനായി ഉപയോഗിച്ച കമ്പിപ്പാര ലഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT