ചെറുതുരുത്തി: മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോട് വളവ്, ആറ്റൂർ എന്നിവിടങ്ങളിൽ കാട്ടാന ഇറങ്ങി കൃഷിനശിപ്പിക്കുന്നത് പതിവായതോടെ ഭീതിയിലാണ് നാട്ടുകാർ. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് കാട്ടാന കൃഷി നശിപ്പിക്കുന്നത്.
രാത്രികളിൽ ജനവാസ മേഖലയിൽ ആനയുടെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നിന് ആന വാഴക്കോട് പ്ലാഴി സംസ്ഥാനപാത മുറിച്ചുകടന്ന് വാഴക്കോട് ടാറ്റാ ഷോറൂമിന് സമീപം താമസിക്കുന്ന ദീപ നിലയത്തിൽ ജയന്റെ പറമ്പിലെ വാഴകളും തെങ്ങും നശിപ്പിച്ചിരുന്നു.
ഇവിടത്തെ സുരക്ഷ ജീവനക്കാരൻ ജോസാണ് ആന റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. വടക്കാഞ്ചേരി പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. തിങ്കളാഴ്ച രാത്രി വലിയപറമ്പിൽ നൗഷാദിന്റെ തെങ്ങും തൈകളും വാഴകളും കാട്ടാന നശിപ്പിച്ചിരുന്നു. ഫെൻസിങ് വേലികൾ സ്ഥാപിച്ച് ജനങ്ങളുടെ സുരക്ഷയും കൃഷി സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് വനം വന്യജീവി സംരക്ഷകൻ ഡോ. അബ്ദുൽസലാം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.