തൃശൂർ: ക്രിസ്മസ്-പുതുവത്സര ആഘോഷവേളകളില്‍ ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ തടയാൻ എക്സൈസ് വകുപ്പ് അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്ട്രോള് റൂമും താലൂക്ക് തലത്തില്‍ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഓഫിസുകളിലും കണ്ട്രോള് റൂമുകളും തുറന്നതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ സി. സുനു അറിയിച്ചു.
സ്പിരിറ്റ് മദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യത്തിന്റെ നിര്‍മാണവും വിതരണവും തടയല്‍ എന്നിവയാണ് കണ്ട്രോള് റൂം പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. പരാതികള്‍ കൈകാര്യം ചെയ്യാൻ രണ്ട് സ്ട്രൈക്കിങ് ഫോഴ്സുകളും രണ്ട് ഹൈവേ പട്രോളിങ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. അനധികൃതമായി സ്പിരിറ്റ് കടത്തുന്നതായോ കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കും. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
ജില്ല കണ്ട്രോള് റൂം -0487 2361237, 9447178060
ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍, തൃശൂര്‍ -9447178060
അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍, തൃശൂര്‍ -9496002868
എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഓഫിസ് -9400069582
സർക്കിൾ ഓഫിസുകൾ:
തൃശൂര്‍ -0487 2327020, 9400069583
ഇരിങ്ങാലക്കുട -0480 2832800, 9400069589
വടക്കാഞ്ചേരി - 04884 232407, 9400069585
വാടാനപ്പളളി - 0487 2290005, 9400069587
കൊടുങ്ങല്ലൂര്‍ - 0480 28093390, 9400069591.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.