മാള: പുത്തന്‍വേലിക്കര പഞ്ചായത്തിലെ കീഴുപ്പാടം സല്‍ബുദ്ധി മാത ദേവാലയം ക്രിസ്മസ് വില്ലേജ് വിസ്മയ കാഴ്ച 24 മുതല്‍ ജനുവരി രണ്ടുവരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രളയ-കോവിഡ് ദുരന്തങ്ങള്‍ക്കുശേഷം അതിജീവനത്തിന്‍റെ പ്രത്യാശയും പുത്തനുണര്‍വും നല്‍കുക, ലഹരി വിപത്തിന്‍റെ പിടിയില്‍നിന്ന് യുവതലമുറയെ മോചിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സംഘാടനം. ഗ്രാമത്തിലെ ഇടവകാംഗങ്ങൾ ആര്‍ട്ടിസ്റ്റ് ജോബി കോളരിക്കലിന്‍റെ നേതൃത്വത്തില്‍ മൂന്നുമാസം വര്‍ണവിസ്മയത്തിന്റ ഒരുക്കങ്ങളിലാണ്.
വൈകീട്ട് ആറുമുതല്‍ രാത്രി 11 വരെയാണ് സന്ദര്‍ശന സമയം. വിവിധ കലാപരിപാടികള്‍, ഗെയിംസ്, നാടന്‍ ഭക്ഷ്യവിഭലങ്ങളുടെ ഫുഡ്കോര്‍ട്ട് തുടങ്ങിയവയുമുണ്ടാകും. ഫീസുകൾ ഈടാക്കാതെയാണ് പ്രദര്‍ശനമെന്നും ഇടവക വികാരി ഫാ. ആന്‍റണി ചില്ലിട്ടശ്ശേരി, സാമുവല്‍ കുര്യാപ്പിള്ളി, പി.ജെ. തോമസ്, സേവി പടിയില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.