മതിലകം: എ.ഐ.വൈ.എഫ് പ്രതിനിധി സമ്മേളന വേദിക്ക് പുറത്ത് പ്രവർത്തകർ തമ്മിൽ കൈയാങ്കളി. എ.ഐ.വൈ.എഫ് കയ്പമംഗലം മണ്ഡലം സമ്മേളനത്തിെൻറ ഭാഗമായി ഞായറാഴ്ച വൈകീട്ട് മതിലകം കളരിപറമ്പ് പി.പി.എം ഹാളിൽ പ്രതിനിധി സമ്മേളനം തുടങ്ങും മുമ്പാണ് പ്രവർത്തകർ തമ്മിൽ അടിപിടിയുണ്ടായത്. കഴിഞ്ഞ വർഷം അച്ചടക്ക നടപടിക്ക് വിധേയനായി പിന്നീട് സി.പി.ഐയിൽ തിരിച്ചെത്തിയ മുൻ ജില്ല പഞ്ചായത്തംഗം ബി.ജി. വിഷ്ണു സമ്മേളന നഗരിയിലേക്ക് എത്തിയപ്പോൾ ഒരു വിഭാഗം പ്രവർത്തകർ തടയുകയായിരുന്നു. തുടർന്നാണ് വാക്കുതർക്കവും സംഘർഷവും ഉണ്ടായത്. നേതാക്കൾ ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. പ്രശ്നങ്ങൾ അവസാനിച്ച് വിഷ്ണു സ്ഥലം വിട്ട ശേഷമാണ് സമ്മേളനം തുടങ്ങിയത്. സംഭവമറിഞ്ഞ് മതിലകം പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.