തൃശൂർ: സെപ്റ്റിക്, അടുക്കള മാലിന്യം കാനയിലേക്ക് തള്ളുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും നായെ അഴിച്ചുവിട്ട് ഭയപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി. ആരോഗ്യവകുപ്പ് അധികൃതർ നൽകിയ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
ഒളരിക്കര പുല്ലഴി ഗാന്ധിജി നഗർ റോഡിലെ അപ്പാർട്മെന്റിൽനിന്ന് മലിനജലം കാനയിലേക്ക് ഒഴുക്കുന്നുവെന്ന പരിസരവാസികളുടെ പരാതിയെത്തുടർന്ന് അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.ബി. പ്രദീഷും വനിത ഉദ്യോഗസ്ഥർ അടക്കമുള്ളവരും എത്തിയപ്പോഴാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.