തൃശൂര്‍-കൊടുങ്ങല്ലൂര്‍ പാതയിൽ ഇന്നുമുതല്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവെക്കും

തൃ​ശൂ​ര്‍: കൊ​ടു​ങ്ങ​ല്ലൂ​ര്‍-​തൃ​ശൂ​ര്‍ പാ​ത​യി​ല്‍ കോ​ണ്‍ക്രീ​റ്റ് പ​ണി ന​ട​ത്തു​ന്ന​തി​ന് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യ​തി​നാ​ല്‍ നി​യ​മാ​നു​സൃ​ത സ​മ​യ​പ്ര​കാ​രം സ​ര്‍വീ​സ് ന​ട​ത്താ​ന്‍ പ​റ്റാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍വി​സ് നി​ര്‍ത്തി​വെ​ക്കും.

ഇ​ക്കാ​ര്യ​ത്തി​ല്‍ ട്രേ​ഡ് യൂ​നി​യ​ന്‍ സം​ഘ​ട​ന​ക​ളും യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചു​വെ​ന്ന് ബ​സു​ട​മ​സ്ഥ-​തൊ​ഴി​ലാ​ളി കോ​ഓ​ര്‍ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ഊ​ര​കം, ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റോ​ഡ് പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ബ​സു​ക​ള്‍ വ​ഴി​തി​രി​ഞ്ഞ് പോ​യാ​ണ് സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത്. എം.​എ​സ്. പ്രേം​കു​മാ​ര്‍ (ടി.​ഡി.​പി.​ബി.​ഒ.​എ), വി.​എ​സ്. പ്ര​ദീ​പ് (കെ.​ബി.​ഒ.​ഒ), കെ.​വി. ഹ​രി​ദാ​സ് (സി.​ഐ.​ടി.​യു), എ.​സി. കൃ​ഷ്ണ​ന്‍ (ബി.​എം.​എ​സ്), കെ.​പി. സ​ണ്ണി (സി.​ഐ.​ടി.​യു), എ.​ആ​ര്‍. ബാ​ബു (ഐ.​എ​ന്‍.​ടി.​യു.​സി), കെ.​കെ. ഹ​രി​ദാ​സ് (എ.​ഐ.​ടി.​യു.​സി), കെ. ​ഹ​രീ​ഷ് (ബി.​എം.​എ​സ്) എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Concrete work on Kodungallur-Thrissur road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.