ട്രെയിൻ വൈകി; നഷ്​ടപരിഹാരം നൽകാൻ ഉത്തരവ്

തൃ​ശൂ​ർ: ട്രെ​യി​ൻ വൈ​കി​യ​തി​​നെ തു​ട​ർ​ന്ന്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ റെ​യി​ൽ​വേ​ക്കെ​തി​രെ തൃ​ശൂ​ർ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​െൻറ ഉ​ത്ത​ര​വ്.

തൃ​ശൂ​ർ കു​ണ്ടു​കാ​ട്​ മ​ല​യി​ൽ ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ എം.​എം. ബാ​ബു, കെ.​എം. ജോ​യ്, സൗ​ത്ത്​ കൊ​ണ്ടാ​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ പി.​എ​സ്. ജോ​ർ​ജ്​ എ​ന്നി​വ​ർ ഫ​യ​ൽ ചെ​യ്​​ത ഹ​ര​ജി​യി​ലാ​ണ്​ വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ സൂ​പ്ര​ണ്ടി​നും പാ​ല​ക്കാ​ടു​ള്ള റെ​യി​ൽ​വേ സീ​നി​യ​ർ ഡി​വി​ഷ​മ​ൽ ക​മേ​ഴ്​​സ്യ​ൽ മാ​നേ​ജ​ർ​ക്കു​മെ​തി​രെ ഉ​ത്ത​ര​വാ​യ​ത്.പ​രാ​തി​ക്കാ​ർ 2010 ഒ​ക്​​ടോ​ബ​ർ ഒ​മ്പ​തി​നാ​ണ്​ മം​ഗ​ളൂ​രു എ​ക്​​സ്​​പ്ര​സി​ൽ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​നി​ന്ന്​ പ​യ്യ​ന്നൂ​രി​ലേ​ക്ക്​ യാ​ത്ര​ക്കാ​യി ടി​ക്ക​റ്റെ​ടു​ത്ത​ത്.

പു​ല​ർ​ച്ച 3.20നാ​ണ്​ ട്രെ​യി​നി​െൻറ സ​മ​യം പ​റ​ഞ്ഞി​രു​ന്ന​ത്. സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ട്രെ​യി​ൻ വൈ​കി ​ഓ​ടു​ന്നു​വെ​ന്ന അ​റി​യി​പ്പാ​ണ്​ ല​ഭി​ച്ച​ത്. എ​ത്ര നേ​രം വൈ​കു​ന്നു​വെ​ന്നും എ​പ്പോ​ൾ എ​ത്തു​മെ​ന്നോ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ധാ​ര​ണ​യു​ണ്ടാ​യി​ല്ല. മൂ​ന്ന്​ മ​ണി​ക്കൂ​റോ​ളം കാ​ത്തി​രു​ന്ന്​ ഷൊ​ർ​ണൂ​രി​ലേ​ക്ക്​ പോ​യി അ​വ​ടെ​നി​ന്ന്​ മ​റ്റൊ​രു ട്രെ​യി​നി​ൽ പ​യ്യ​ന്നൂ​രി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു.ടി​ക്ക​റ്റെ​ടു​ത്ത ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ​ണം തി​രി​ച്ച്​ ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​​ട്ടെ​ങ്കി​ലും കി​ട്ടി​യി​ല്ലെ​ന്നാ​ണ്​ പ​രാ​തി. ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഉ​പ​ഭോ​ക്തൃ ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്.

ട്രെ​യി​ൻ വൈ​കി​യ​തി​െൻറ കാ​ര​ണം കൃ​ത്യ​മാ​യി ക​മീ​ഷ​ൻ മു​മ്പാ​കെ വി​ശ​ദീ​ക​രി​ക്കാ​ൻ റെ​യി​ൽ​വേ പ്ര​തി​നി​ധി​ക​ൾ​ക്ക്​ ക​ഴി​ഞ്ഞി​ല്ല. പു​ല​ർ​ച്ച 3.20ന്​ ​എ​ത്തേ​ണ്ട ട്രെ​യി​ൻ എ​ത്തി​യ​ത്​ 9.30നാ​ണെ​ന്ന്​ മൊ​ഴി​യും ന​ൽ​കി. റെ​യി​ൽ​വേ​യു​ടെ സേ​വ​ന​ത്തി​ൽ വീ​ഴ്​​ച​യു​ണ്ടെ​ന്ന്​ വി​ല​യി​രു​ത്തി​യ പ്ര​സി​ഡ​ൻ​റ്​ സി.​ടി. ബാ​ബു, അം​ഗ​ങ്ങ​ളാ​യ ഡോ. ​കെ. രാ​ധാ​കൃ​ഷ്​​ണ​ൻ, എ​സ്. ശ്രീ​ജ എ​ന്നി​വ​ര​ട​ങ്ങി​യ ക​മീ​ഷ​ൻ പ​രാ​തി​ക്കാ​രാ​യ മൂ​ന്ന്​ പേ​ർ​ക്കും 5,000 രൂ​പ വീ​തം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. പ​രാ​തി​ക്കാ​ർ​ക്കു വേ​ണ്ടി അ​ഡ്വ. എ.​ഡി. ബെ​ന്നി ഹാ​ജ​രാ​യി.

Tags:    
News Summary - consumer forum verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.