കേച്ചേരി: സി.പി.എം കുന്നംകുളം ഏരിയ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. സിറ്റി മഹൽ ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ പ്രതിനിധി
സമ്മേളനത്തിന് ശേഷം ബുധനാഴ്ച വൈകീട്ട് 1000 പേരുടെ റെഡ് വളന്റിയർ പരേഡും പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സമ്മേളനഭാഗമായി മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ 250 വനിതകളുടെ മെഗാ തിരുവാതിരയും ചൂണ്ടൽ പഞ്ചായത്ത് അതിർത്തിയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നായി കലാസന്ധ്യയും സംഘടിപ്പിച്ചു.
സി.പി.എം ഏരിയ സെക്രട്ടറി എൻ.എൻ. സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗങ്ങളായ ടി.കെ. വാസു, കെ.എഫ്. ഡേവീസ്, എം. ബാലാജി, ഉഷ പ്രഭുകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ബി. പ്രവീൺ, ടി.സി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.