കയ്പമംഗലം: സംസ്ഥാനത്തുടനീളം വ്യാജ സ്വർണം പണയംവെച്ച് തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞ യുവതി പിടിയിൽ. വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പിൽ ഫാരിജാനെ (45) ആണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഒരു ലക്ഷത്തി തൊണ്ണൂറ്റെണ്ണായിരം രൂപക്ക് വ്യാജ സ്വർണം പണയംവെച്ച കേസിലാണ് അറസ്റ്റ്.
പ്രതിക്കെതിരെ കേരളത്തിലെ വിവിധ ജില്ലകളിലെ സ്റ്റേഷനുകളിൽ 12 ഓളം വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ചതും, വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചു വിറ്റതുമായ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതിയായ ഇവർ ഒളിവിലായിരുന്നു.
പ്രതിയെ മലമ്പുഴ ഡാമിന് സമീപത്തെ റിസോർട്ടിൽ നിന്നാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.