എളനാട്: റിസർവ് വനത്തിൽ രാമൻചെട്ടി-വെണ്ടോക്കിൻ പറമ്പ് റോഡിൽ അതിക്രമിച്ച് കയറി ക്വാറി അവശിഷ്ടങ്ങൾ തള്ളിയ ടിപ്പർ ലോറി എളനാട് സ്റ്റേഷനിലെ വനപാലകർ കസ്റ്റഡിയിലെടുത്തു. ചേലക്കര ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ സ്ഥലത്ത് ക്വാറി അവശിഷ്ടങ്ങൾ നിരത്തിയിരുന്നു.
ഇതിനെതിരെ എളനാട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എസ്.എൻ. രാജേഷ് കേസെടുത്തിരുന്നു. സംഭവത്തിൽ പ്രദേശിക ബി.ജെ.പി പ്രവർത്തകൻ പി.വി. ചന്ദ്രൻ (52), ടിപ്പർ ഡ്രൈവർ ചെറുകണ്ടത്തിൽ ദർശൻ (25) എന്നിവർക്കെതിരെ കേസെടുത്തു. തുടർന്നുള്ള അന്വേഷണത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
ഇതിന് ഉപയോഗിച്ച ജെ.സി.ബി വനപാലകർ അന്വേഷിച്ചു വരുകയാണ്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ഗ്രേഡ്) ജി. റിജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.കെ. സനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.എസ്. പ്രശാന്ത് കുമാർ, എസ്.എൽ. ശ്രീലാജ്, എം. ഗ്രീഷ്മ, സി.എസ്. മിഥുൻലാൽ, എം.ആർ. രേഷ്മ, ആർ.എസ്. രേഷ്മ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.