മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹി​മാ​ൻ സാഹിബ്​ സ്മാ​ര​ക ലൈ​ബ്ര​റിയി​ൽ ഒ​രു​ക്കി​യ പു​സ്ത​ക ശി​ൽ​പം

വീണ്ടും ഡാവിഞ്ചി സുരേഷ്; പുസ്തക ശിൽപമായി മുഹമ്മദ് അബ്​ദുറഹിമാൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: പു​സ്ത​ക​ങ്ങ​ളു​ടെ ചി​ത്ര ശി​ൽ​പ​മാ​യി സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹി​മാ​ൻ സാഹിബ്​.

കൊ​ടു​ങ്ങ​ല്ലു​രി​ലെ ചി​ത്ര ശി​ൽ​പ പ്ര​തി​ഭ ഡാ​വി​ഞ്ചി സു​രേ​ഷ് ആ​ണ് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലെ ഗ​ർ​ജ്ജി​ക്കു​ന്ന സിം​ഹം എ​ന്ന വി​ശേ​ഷ​ണ​മു​ള്ള മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹി​മാ​ൻ എ​ന്ന സ്വ​ന്തം നാ​ട്ടു​കാ​ര​നെ ഒ​രു പ​റ്റം പു​സ്ത​ക​ങ്ങ​ൾ​കൊ​ണ്ട് രൂ​പ​പ്പെ​ടു​ത്തി​യ​ത്.

ഒ​രു വ​ര്‍ഷം മുേ​മ്പ ഈ ​ആ​ശ​യം മ​ന​സ്സി​ല്‍ വ​ന്ന​താ​ണ്. ഇ​പ്പോ​ഴാ​ണ് അ​തി​നു സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യ​തെ​ന്ന് സു​രേ​ഷ് പ​റ​ഞ്ഞു. 70 കൊ​ല്ല​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ലെ എ​റി​യാ​ട് ചേ​ര​മാ​ന്‍ പ​റ​മ്പി​ന​ടു​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന മു​ഹ​മ്മ​ദ് അ​ബ്​​ദു റ​ഹ്മാ​ന്‍ സ്മാ​ര​ക വാ​യ​ന​ശാ​ല​യി​ലാ​ണ് പു​സ്ത​ക​ചി​ത്രം ഒ​രു​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്.

സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ല​ത്ത് ഇ​ന്ത്യ​ന്‍ ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​നു കൊ​ടു​ങ്ങ​ല്ലൂ​രി‍െൻറ സം​ഭാ​വ​ന​യാ​യി​രു​ന്ന അ​ബ്​​ദു​റ​ഹ്മാ​ന്‍ സാ​ഹി​ബി‍െൻറ ചി​ത്രം ത​ന്നെ​യാ​ണ് സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വാ​യ​ന​ശാ​ല​ക്കു​ള്ളി​ല്‍ ഒ​രു​ക്കി​യ​ത്.

വാ​യ​ന​ശാ​ല​യി​ലെ പു​സ്ത​ക​ങ്ങ​ളി​ല്‍ കു​റ​ച്ചു മാ​ത്ര​മാ​ണു ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ത​റ​യി​ല്‍ നി​ന്ന്​ ഒ​ന്‍പ​ത​ടി ഉ​യ​ര​ത്തി​ല്‍ പു​സ്ത​ക​ങ്ങ​ള്‍ അ​ടു​ക്കി വെ​ച്ചാ​ണ് ചി​ത്രം രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്ത​ത്. രാ​വി​ലെ എ​ഴി​ന്​ തു​ട​ങ്ങി വൈ​കീ​ട്ട് എ​ഴി​നാ​ണ്​ അ​വ​സാ​നി​ച്ച​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.