മാള: അന്നമനട അഷ്ടമിച്ചിറ റോഡിൽ കല്ലൂർ സ്കൂൾ ജങ്ഷനിലെ വളവിൽ അപകട ഭീഷണി നിലനിൽക്കുന്നു. ഇവിടെ ഒരു പഞ്ചായത്ത് കിണർ ഉള്ളതാണ് റോഡ് വളഞ്ഞുപോകുന്നതിന് കാരണമായത്. ഈ കിണറിലെ വെള്ളം ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ അപകടം ഒഴിവാക്കാൻ കിണർ മൂടുകയോ ശക്തമായ കോൺക്രീറ്റ് മൂടി ഇടുകയോ ചെയ്ത് യാത്ര സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അധികവും അപകടത്തിൽപെടുന്നത്. റോഡ് വീതി കൂട്ടി നിർമിക്കുന്നതിന്റെ ഭാഗമായി കിണർ മൂടിക്കളയുകയോ ശക്തമായ കോൺക്രീറ്റ് ഇട്ട് മറക്കുകയോ ചെയ്യണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അപകടഭീഷണി ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. കിണർ മൂടിയാൽ റോഡ് നേരെ നിർമിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.