തൃശൂർ: വ്യാജ സ്വർണം പണയംവെച്ച് നഗരത്തിലെ പ്രമുഖ ബാങ്കിൽനിന്ന് 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ആലുവ ചീരംപറമ്പിൽ നിഷാദിനെയാണ് (40) തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. 2021 ആഗസ്റ്റിലാണ് പ്രതി സ്വർണമെന്ന് ധരിപ്പിക്കുന്ന ലോഹം ബാങ്കിൽ പണയംവെച്ചത്.
ഇത് വ്യാജമെന്നറിഞ്ഞതോടെ ബാങ്ക് മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ചേലക്കരയിലും ആലുവയിലും ഗോവയിലും മാറിമാറി ഒളിവിൽ താമസിച്ച പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തിലാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ആലുവയിലെത്തിയ പ്രതിയെ വെസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്.ഐ വിനയൻ, എ.എസ്.ഐ കെ.എ. തോമസ്, സി.പി.ഒമാരായ സനൂപ് ശങ്കർ, പി.സി. അനിൽകുമാർ, അബീഷ് ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. മറ്റു ജില്ലകളിലും പ്രതി സമാന തട്ടിപ്പു നടത്തിയതായി വെസ്റ്റ് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.