മുളങ്കുന്നത്തുകാവ്: കോഫി ഹൗസ് കെട്ടിടം പൊളിച്ച നടപടിക്കെതിരെ രമ്യ ഹരിദാസ് എം.പി. തൃശൂർ മെഡി.കോളജ് സൂപ്രണ്ട് ഇൻ ചാർജിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രിക്ക് പരാതി നൽകി. എട്ട് മാസമായി മെഡിക്കൽ കോളജിലെ സൂപ്രണ്ട് പദവി ഒഴിഞ്ഞു കിടക്കുകയാണ്.
എന്നാൽ സൂപ്രണ്ടിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന വ്യക്തി തന്നിഷ്ട പ്രകാരം പ്രവർത്തിക്കുകയാണ്. അവസാന ഉദാഹരണമാണ് മെഡിക്കൽ കോളജിലെ കോഫി ഹൗസ് കെട്ടിടം പൊളിച്ചുനീക്കലെന്നും എം.പി ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളജ് മാനേജ്മെന്റ് കമ്മിറ്റി അംഗവും സ്ഥലം എം.പിയുമായ തന്നോടോ ജില്ല കലക്ടറോടോ വിഷയം ചർച്ച ചെയ്യാതെയാണ് ഡോ. നിഷ എം. ദാസ് ആശുപത്രി പ്രവർത്തനങ്ങൾ തന്നിഷ്ട്ര പ്രകാരം നടത്തുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൺസൂക്ക് എൽ. മാണ്ഡവ്വയ്ക്കു നൽകിയ കത്തിൽ എം.പി പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.