തൃശൂര്‍: കള്ളുഷാപ്പിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വയോധികൻ കുത്തേറ്റ് മരിച്ചു. വരടിയം മൂര്‍ക്കനാട് വീട്ടിൽ അയ്യപ്പന് (60) ആണ് മരിച്ചത്. പ്രതി വരടിയം ചെറുശാല വീട്ടില്‍ സുരേഷിനെ (കുട്ടൻ -43) പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി എട്ടോടെ വരടിയം കള്ളുഷാപ്പിലായിരുന്നു സംഭവം.
ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സുരേഷ് വാങ്ങിവെച്ച കള്ള് അയ്യപ്പൻ എടുത്ത് കുടിച്ചതാണ് തർക്കത്തിനിടയാക്കിയത്. ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. ഷാപ്പിലുണ്ടായിരുന്നവർ പിടിച്ചുമാറ്റാൻ ശ്രമിച്ചുവെങ്കിലും സുരേഷ് കൈയിലുണ്ടായിരുന്ന സ്ക്രൂഡ്രൈവര്‍കൊണ്ട് അയ്യപ്പനെ കുത്തുകയായിരുന്നു. നെഞ്ചിലും വയറ്റിലും കുത്തേറ്റ അയ്യപ്പനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെയിൻറിങ് തൊഴിലാളിയാണ് സുരേഷ്. കുത്താനുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.