representational image

ജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് തുടക്കം

തൃശൂർ: ജില്ല സ്കൂൾ കായികമേളക്ക് ശനിയാഴ്ച തുടക്കമാകും. തൃശൂർ സെന്റ് തോമസ് കോളജ് തോപ്പ് സ്റ്റേഡിയം, തൃശൂർ കാൽഡിയൻ സ്‌കൂൾ ഗ്രൗണ്ട്, എ.ആർ പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി 19, 21, 22, 23 തീയതികളിലാണ് മേളയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 124 മത്സര ഇനങ്ങളിലായി 4800 വിദ്യാർഥികൾ പങ്കെടുക്കും.

ശനിയാഴ്ച കാൽഡിയൻ സ്‌കൂൾ ഗ്രൗണ്ടിൽ വിവിധ ജംപിങ് മത്സരങ്ങളും പോൾ വാൾട്ടും നടക്കും. എ.ആർ പരേഡ് ഗ്രൗണ്ടിൽ ഹഡിൽസ്, ഹാമർ ത്രോ, ക്രോസ് കൺട്രി മത്സരങ്ങൾ നടക്കും. എല്ലാ ഫീൽഡ് ട്രാക്ക് മത്സരങ്ങളും നവംബർ 21 മുതൽ 23 വരെ സെന്റ് തോമസ് തോപ്പ് സ്റ്റേഡിയത്തിലാണ്.

21ന് രാവിലെ 10ന് ഉദ്ഘാടന സമ്മേളനം തോപ്പ് സ്റ്റേഡിയത്തിൽ നടക്കും. മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഒളിമ്പ്യൻ ലിജോ ഡേവിസ് തോട്ടാൻ വിശിഷ്ടാതിഥിയാകും. ഡി.ഡി.ഇ ടി.വി. മദന മോഹനൻ, ഡി.ഇ.ഒ തൃശൂർ പി. വിജയകുമാരി, എ.എസ്. മിഥുൻ, സി.ജെ. ബിന്നറ്റ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - District school sports fair starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.