കാഞ്ഞാണി: ഏറെ തിരക്കുള്ള കാഞ്ഞാണി സെന്ററിൽ കെട്ടിടത്തിന്റെ ഭിത്തിയിൽ രൂപപ്പെട്ട ഭീമൻ കടന്നൽക്കൂട് കച്ചവടക്കാർക്കും സ്ഥലത്ത് എത്തുന്നവർക്കും ഭീഷണിയാകുന്നു. പോസ്റ്റ് ഓഫിസിന് സമീപമാണ് കടന്നൽക്കൂട് കാണപ്പെട്ടത്. അഞ്ച് അടിയോളം നീളത്തിലാണ് കൂട്. പോസ്റ്റ് ഓഫിസിലും സമീപത്തുള്ള ഹാളിൽ വന്നവർക്കും കടന്നലിന്റെ കുത്തേറ്റിരുന്നു.
ഇതിനു സമീപം വാഹനം പാർക്കിങ്ങിന് എത്തുന്നവരും ഭീതിയിലാണ്. കാക്കയോ മറ്റ് കിളികളോ റാഞ്ചുമ്പോൾ കടന്നൽ കൂട്ടം പറന്നു നടക്കുന്നതാണ് ഇതുവഴി പോകുന്നവർക്ക് ഭീഷണിയാണ്.
നേരത്തെ കടന്നലിന്റെ കുത്തേറ്റ് കണ്ടശ്ശാംകടവ് പടിയത്ത് വിദ്യാർഥി മരിച്ചിരുന്നു. തൊട്ടടുത്ത നടുവിൽക്കരയിൽ രണ്ട് പേരും മരിച്ചിരുന്നു. അപകടരമായ രീതിയിൽ നിൽക്കുന്ന കടന്നൽക്കൂട് നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡന്റ് എം.വി. അരുൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.