മാന്ദാമംഗലം: വനമേഖലയിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നിർദേശപ്രകാരം മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനഭാഗങ്ങളിലാണ് തേക്കടിയിൽ നിന്നുമെത്തിച്ച സ്നിഫർ ഡോഗും വനംവകുപ്പ് ജീവനക്കാരും പരിശോധന നടത്തിയത്. കോശി മുക്ക്, വല്ലൂർ, ഓലക്കയും താമരവെള്ളച്ചാൽ വന മേഖലയിലാണ് പരിശോധന നടത്തിയത്.
വന്യജീവികളെ പിടികൂടുന്നതിന് കൂട്, കുരുക്ക് കെണി, ഇലക്ട്രിക്കൽ ഷോക്ക് എന്നിവ സ്ഥാപിക്കുക, അനധികൃതമായി വനത്തിൽ പ്രവേശിച്ച് നായാട്ട് നടത്തൽ, ചാരായ വാറ്റ്, കഞ്ചാവ് കൃഷി തുടങ്ങിയ വന കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടോ എന്ന വിവരങ്ങളാണ് പരിശോധിച്ചത്. ഓണത്തിന് മുന്നോടിയായി വീണ്ടും ഡോഗ് സ്ക്വാഡ് പരിശോധന നടത്തുമെന്ന് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.ഒ. സെബാസ്റ്റ്യൻ അറിയിച്ചു. ഡോഗ് സ്ക്വാഡിനൊപ്പം മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇൻ ചാർജ് എം.പി. സജീവ് കുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ഗ്രേഡ്) എസ്. രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.എ. ജയൻ, ആർ.എസ്. രേഷ്മ, എ.പി. പ്രബിൻ (ഫോറസ്റ്റ് ഡ്രൈവർ) എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.