തൃശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്ക രചന ശിൽപശാലയിൽ കുട്ടികളോടൊപ്പം സായാഹ്നം ചെലവിടാനായി മുൻ മന്ത്രി ഡോ. തോമസ് ഐസക് എത്തി.
വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച കുട്ടികളുമായി ഒരു മണിക്കൂർ സംവദിച്ചു. യൂ ട്യൂബ് ചാനൽ നടത്തുന്ന പ്രകൃതിനിരീക്ഷകയായ ഗൗരി, 2000ത്തിലധികം പുസ്തകങ്ങൾ വായിക്കുകയും ആയിരത്തോളം ചിത്രങ്ങൾ വരക്കുകയും ചെയ്ത ആറാം ക്ലാസുകാരി ദക്ഷിണ എന്നിവരോട് അവരുടെ താൽപര്യമേഖലകളെ പറ്റി ചോദിച്ചറിഞ്ഞു. കാർത്തികയോട് പുസ്തകവായന ഇഷ്ടപ്പെടുന്ന മഹീന്ദ്രനെ ഇന്റർവ്യൂ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. കാർത്തികയുടെ ചടുലമായ ചോദ്യങ്ങളും മഹീന്ദ്രന്റെ മറുപടിയും കൗതുകപൂർവം വീക്ഷിച്ചു. കുട്ടികൾക്കുള്ള ‘കിടു കിഡ്സ്’ ചാനലിനെ അപ്പോൾതന്നെ ഫോണിൽ വിളിച്ച് പരിപാടി ചിത്രീകരിക്കാൻ നിർദേശം
നൽകി.
വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 40ഓളം വിദ്യാർഥികൾ പങ്കെടുക്കുന്ന ശിൽപശാല ബുധനാഴ്ച സമാപിക്കും. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലി സംസ്ഥാനസമ്മേളനത്തിന് അനുബന്ധമായാണ് കുട്ടികൾക്കുള്ള ശിൽപശാല സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.