അന്തിക്കാട്: സഹോദരിയും രക്ഷിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാകേണ്ടവനാണ് ആഷിക്ക്. പഴുവിൽ ക്ഷേത്ര കുളത്തിലാണ് കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിമരിച്ചത്. കനത്ത മഴയിൽ കുളത്തിൽ വെള്ളം നിറഞ്ഞിരുന്നു. പഠനം കഴിഞ്ഞ് കുടുംബത്തിന്റെ അത്താണിയാകേണ്ടവനാണ്.
ഇത്തരത്തിൽ നിരവധി വിദ്യാർഥികളാണ് പ്രദേശത്ത് ഇത്തവണ മുങ്ങിമരിച്ചത്. ഇതിന്റെ ഞെട്ടലിലാണ് നാട്. 11 ദിവസം മുമ്പ് ഇത്തരത്തിൽ കൂട്ടുകാരുമൊത്ത് അരിമ്പൂരിൽ ക്ഷേത്ര കുളത്തിൽ കുളിക്കാൻ ഇറങ്ങിയ മനക്കൊടി ശങ്കരക്കൽ വീട്ടിൽ പ്രതീഷിന്റെ മകൻ അക്ഷയ് (13) മരിച്ചിരുന്നു. എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു.
രണ്ട് സഹോദരിമാരുടെ ഏക സഹോദരനായിരുന്നു അക്ഷയ്. സ്കൂൾ തുറക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു അക്ഷയ് മരണപ്പെട്ടത്. തളിക്കുളം ബ്ലോക്ക് ഓഫിസിലെ വി.ഇ.ഒയുടെ മകനും ഏതാനും ദിവസം മുന്ന് മുങ്ങിമരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മറ്റൊരു മകൻ 11 മാസം മുമ്പ് മുങ്ങിമരിച്ചിരുന്നു. മണലൂർ പാലാഴിയിലും കനാലിൽ കക്ക വാരുന്നതിനിടയിലും വിദ്യാർഥി മുങ്ങിമരിച്ചിരുന്നു. കണ്ടശ്ശാംകടവ് പുഴയിലും കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിലും യുവാവ് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.