തൃശൂർ: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും തുടര്‍പഠനങ്ങള്‍ക്കുള്ള ചെലവുകള്‍ പൂര്‍ണമായി സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തി നല്‍കുമെന്ന് കലക്ടര്‍ വി.ആര്. കൃഷ്ണതേജ. ജില്ലയില്‍ ഇങ്ങനെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 609 കുട്ടികളുണ്ടെന്നാണ് കണക്ക്.
അവരില്‍ 21 കുട്ടികള്‍ക്ക് ഇതിനകം സ്പോണ്‍സര്‍മാരെ കണ്ടെത്തി നല്കി. ബാക്കിയുള്ളവര്‍ക്ക് കൂടി താമസിയാതെ അത് ലഭ്യമാക്കും. ആലപ്പുഴ ജില്ല കലക്ടറായിരിക്കെ, 293 കുട്ടികള്‍ക്ക് ഈ രീതിയില്‍ സഹായം ലഭ്യമാക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ കേന്ദ്ര യുവജന, കായിക മന്ത്രാലയത്തിന്റെയും എൻ.എസ്.എസിന്റെയും സഹകരണത്തോടെ വിമല കോളജില്‍ സംഘടിപ്പിച്ച യുവ ഉത്സവ് പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംവദിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുവ ഉത്സവ അരങ്ങിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. നെഹ്റു യുവ കേന്ദ്ര യൂത്ത് ജില്ല ഓഫിസര്‍ സി. ബിന്‍സി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.പി. അബ്ദുള്‍ കരീം, നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്‍.എസ്. എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, വിമല കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബീന ജോസ്, വിമല കോളജ് പ്രോഗ്രാം ഓഫിസര്‍ സന്തോഷ് പി. ജോര്‍ജ്, എന്‍.എസ്.എസ് ജില്ല കോര്‍ഡിനേറ്റര്‍ ടി.വി. സതീഷ്, ഒ. നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.