ആമ്പല്ലൂര്‍: കല്ലൂര്‍ വെള്ളാനിക്കോട് ഗ്യാസ് സിലിണ്ടര്‍ തലയില്‍ വീണ് വയോധികന്‍ മരിച്ചു. നര്‍ക്കലയില്‍ വാടകക്ക് താമസിക്കുന്ന പറപ്പുള്ളി മുസ്തഫയാണ് (മുത്തു-60) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4 ഓടെയായിരുന്നു സംഭവം.
വാഹനത്തില്‍ നിന്ന് ഇറക്കിയ ഗ്യാസ് സിലിണ്ടര്‍ വീട്ടിലേക്ക് ചുമന്ന് കൊണ്ടു പോകുന്നതിനിടെ കാലിടറി വീഴുകയും സിലിണ്ടര്‍ തലയിലേക്ക് പതിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ ഒറ്റക്കാണ് താമസിക്കുന്നത്. വരന്തരപ്പിള്ളി പൊലീസ് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.