ഒല്ലൂർ: കെ.എസ്.ഇ.ബി ജില്ലയിൽ നിർമിച്ച ആറ് വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകളുടെ പ്രവർത്തനം ഒല്ലൂർ സബ് സ്റ്റേഷനിൽ റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി. അശോക്, വി. മുരുകദാസ്, കൗൺസിലർ കരോളിൻ ജെറീഷ്, കെ.കെ. ബൈജു എന്നിവർ സംസാരിച്ചു.
ഒല്ലൂർ, മാടക്കത്തറ, വലപ്പാട്, തൃശൂർ വൈദ്യുതി ഭവൻ, കുന്നംകുളം, ചാലക്കുടി എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ നിർമിച്ചിട്ടുള്ളത്.
സബ് സ്റ്റേഷനോട് ചേർന്നാണ് ഇവയുടെ പ്രവർത്തനം. നാലുചക്ര വാഹനങ്ങളുടെ ബാറ്ററികൾ ചാർജ് ചെയ്യാനുള്ള സംവിധാനമാണ് തുടക്കത്തിലുണ്ടാകുക. 45 മിനിറ്റിനുള്ളിൽ പൂർണമായി ചാർജാകും. സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള പ്രവർത്തനമായതിനാൽ ജീവനക്കാർ ഉണ്ടാകില്ല. യൂനിറ്റിന് 13 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരുവർഷം മുമ്പ് വിയ്യൂർ സബ് സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തതാണ് നിലവിൽ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ഏക ചാർജിങ് സ്റ്റേഷൻ.
കുന്നംകുളം: കാണിപ്പയ്യൂർ സബ്സ്റ്റേഷനിൽ സ്ഥാപിച്ച വൈദ്യുത വാഹന ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് എന്നിവർ സംസാരിച്ചു
നഗരസഭ വൈസ് ചെയർപേഴ്സൻ സൗമ്യ അനിൽ, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന ഷാജൻ, ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.വി. വല്ലഭൻ, നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. സോമശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.