അതിരപ്പിള്ളി: വാൽപ്പാറയിൽ കാട്ടാനകൾ തൊഴിലാളികളുടെ വീടും ബംഗ്ലാവും തകർത്തു. വാൽപ്പാറക്ക് സമീപം ആനമുടിയിലെ ഒന്നാം ഡിവിഷനിലെ വീടും ഐ ഫോറസ്റ്റിലെ ബംഗ്ലാവുമാണ് കേടുവരുത്തിയത്. ആറ് ആനകളടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം പുലർച്ച ആക്രമണം നടത്തിയത്. തേയിലത്തോട്ടം തൊഴിലാളി ഗണേശെൻറ വീടിെൻറ ഒരു ഭാഗം തകർന്നു. ചുമര്, വാതിൽ എന്നിവയാണ് തകർന്നത്. വീടിനുള്ളിലുള്ള അരി, പലചരക്ക് സാധനങ്ങൾ, ഫർണിച്ചറുകളും കാട്ടാന കൂട്ടം നശിപ്പിച്ചു.
വീടിനകത്ത് അഞ്ചു കുടുംബങ്ങൾ ഉണ്ടായിരുന്നു. ഇതിൽ മൂന്നു കുട്ടികളും ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഇവർ വീടിെൻറ പിറകുവശത്തുള്ള വാതിൽക്കൽ കൂടി ഓടി രക്ഷപ്പെട്ടു. പിന്നീട് ഇവർ ഫോൺ വിളിച്ച് ആൾക്കാരെ അറിയിക്കുകയായിരുന്നു. പ്രദേശവാസികളെത്തി ശബ്ദമുണ്ടാക്കി കാട്ടാനകളെ ഓടിച്ചു. പിന്നീടാണ് ഇവ അടുത്തുള്ള ഐ ഫോറസ്റ്റ് എസ്റ്റേറ്റിലേക്ക് പോയത്. അവിടത്തെ ബംഗ്ലാവിെൻറ വാതിലും ജനലും തകർത്തു. അവിടെ നിന്നും ആനകളെ ഓടിച്ചുവിട്ടെങ്കിലും സമീപത്തെ വനത്തിനുള്ളിൽ തമ്പടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.