തൃശൂർ: കോൺഗ്രസ് വിട്ട് സി.പി.ഐയിലേക്ക് പോയ നേതാവ് പങ്കെടുത്ത പരിപാടിയുടെ ഫോട്ടോയും പത്രവാർത്തയും ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ. ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന പി.കെ. ജോൺ എസ്.സി-എസ്.ടി സമാജം സംഘടിപ്പിച്ച അംബേദ്കർ ദിനാചരണത്തിൽ പങ്കെടുത്തതിെൻറ വിവരങ്ങളാണ് ഡി.സി.സി ഗ്രൂപ്പിൽ പങ്കുവെച്ചത്.
പി.കെ. ജോൺ തൃശൂർ നിയോജകമണ്ഡലത്തിൽ ഇടത് സ്ഥാനാർഥി പി. ബാലചന്ദ്രന് വേണ്ടി പ്രചാരണത്തിൽ സജീവമായിരുന്നു. ജോണിനെ ഡി.സി.സി ഔദ്യോഗിക ഗ്രൂപ്പിൽനിന്ന് ഇതുവരെ നീക്കിയിട്ടില്ല. പരിപാടിയുടെ ഫോട്ടോയും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിവിധ ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്ത കൂട്ടത്തിൽ ഡി.സി.സി ഗ്രൂപ്പിലേക്കും അയച്ചു. ഇത് കണ്ടതോടെ ഗ്രൂപ്പിൽ സജീവ ചർച്ചയായി. സി.പി.ഐയിലേക്ക് പോയ നേതാവ് ഇപ്പോഴും കോൺഗ്രസിെൻറ ഔദ്യോഗിക ഗ്രൂപ്പിലുണ്ടോയെന്നും നാളെ മറ്റെന്തെങ്കിലും കാണേണ്ടി വരുമോയെന്നും ചോദ്യമുയരുന്നുണ്ട്.
ഡി.സി.സി പ്രസിഡൻറടക്കം അഡ്മിനായ വാട്സ്ആപ് ഗ്രൂപ്പിൽ മുതിർന്ന നേതാക്കളും മണ്ഡലം, ബ്ലോക്ക് ഭാരവാഹികളുമുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് സി.പി.ഐ സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ച പടവും വാർത്തയും ഇതേ ഗ്രൂപ്പിൽ നേതാവ് പങ്കുവെച്ചിരുന്നുവത്രെ. ഇനി ഇതൊക്കെ ഡി.സി.സിയുടെ ഔദ്യോഗിക േപജിലും കയറുമോയെന്ന വിമർശനവും നേതാക്കൾക്കെതിരെ ഗ്രൂപ്പിൽ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.