കൊടുങ്ങല്ലൂർ: നൃത്തച്ചുവടുകൾക്കിടയിൽ കാൽകൊണ്ട് ഫഹദ് ഫാസിലിെൻറ ചിത്രം തീർത്ത് നിയമ വിദ്യാർഥിനി അശ്വതി കൃഷ്ണ. നടൻ ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനമായാണ് ചിത്രകലയുടെയും നൃത്തകലയുടെയും അപൂർവ സമന്വയമൊരുക്കിയത്. ആഗസ്റ്റ് എട്ടിനാണ് നടന് ഫഹദ് ഫാസിലിെൻറ പിറന്നാള്‍.
എട്ടടി വലുപ്പമുള്ള തുണിയില്‍ അക്രിലിക് കളര്‍ ഉപയോഗിച്ചായിരുന്നു അശ്വതി കൃഷ്ണയുടെ ഇന്ദ്രജാലം. നര്‍ത്തകിയും ചിത്രകാരിയുമായ അശ്വതി നൃത്തവും ചിത്രകലയും കൂട്ടിച്ചേര്‍ത്ത് പാദം ഉപയോഗിച്ച് സ്റ്റെന്‍സില്‍ രൂപത്തിലാണ് ഫഹദിെൻറ ചിത്രം വരച്ചത്. ഒരു മണിക്കൂര്‍ എടുത്ത് വീടിെൻറ മുകളിലെ സിറ്റൗട്ടില്‍ െവച്ചാണ് ഈ ചിത്രം രൂപകൽപന ചെയ്തത്.
കാലുകൊണ്ട് ചിത്രം വരയും നൃത്തവും ഒരുമിച്ച് ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്. പെയിൻറിന് മുകളില്‍ നിന്നുകൊണ്ട് നൃത്തം ചെയ്യുന്നതിനാൽ തെന്നിവീഴാനുള്ള സാധ്യതയും കൂടുതലാണ്. പരിമിതികളില്‍ നിന്നുകൊണ്ട് പരിശ്രമത്തിലൂടെയാണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.
കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മാടവനയില്‍ താമസിക്കുന്ന അശ്വതി മാള പൊയ്യയിലെ എ.ഐ.എം ലോ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ശിൽപിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിെൻറ സഹോദരൻ ഡാവിഞ്ചി ഉണ്ണികൃഷ്ണെൻറയും ശോഭയുടെയും രണ്ട് മക്കളില്‍ മൂത്തവളാണ്. നൃത്തരൂപം കാമറയില്‍ പകര്‍ത്തിയത് പ്രജീഷ് ട്രാന്‍സ് മാജിക് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.