കാട്ടൂർ: തനിക്കെതിരെ കള്ളക്കേസ് ചുമത്തുകയും ജയിലിലടക്കുകയും ചെയ്തെന്നാരോപിച്ച് കാട്ടൂർ പൊലീസ് സ്റ്റേഷന് സമീപം യുവാവ് ഉപവാസ സമരം നടത്തി. കാട്ടൂർ പൊഞ്ഞനം സ്വദേശി എം.എസ്. ജാഫർഖാനാണ് സമരം നടത്തിയത്.
ഫെബ്രുവരിയിൽ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചെന്നാരോപിച്ച് വനിത എസ്.ഐ ഇയാൾക്കെതിരെ പെറ്റി കേസ് എടുത്തിരുന്നു. തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്നും പിഴയടക്കില്ലെന്നും പറഞ്ഞ് ഇയാൾ കോടതിയിൽ ഹാജരായി. വക്കീലില്ലാതെ സ്വയം കേസ് വാദിക്കാൻ തയാറായ ഇയാളെ ജാമ്യക്കാരില്ലാത്തതിനാൽ ആറ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.
പുറത്തിറങ്ങിയ ശേഷം വനിത എസ്.ഐക്കെതിരെ റൂറൽ എസ്.പിക്ക് പരാതി നൽകുകയും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി മൊഴിയെടുക്കുകയും ചെയ്തെന്ന് ജാഫർഖാൻ പറഞ്ഞു. എസ്.ഐക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഉപവാസം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.