തൃശൂർ: ജില്ലയിൽ ഫയർഫോഴ്സ് കെട്ടിടങ്ങളുടെ പരിശോധന നടത്തി. പത്ത് ഫയർ സ്റ്റേഷനുകൾക്ക് കീഴിലായി 73 കെട്ടിടങ്ങളാണ് ഫയർസേഫ്റ്റി പരിശോധിച്ചത്. പല കെട്ടിടങ്ങളിലും ഫയർ സുരക്ഷ സംവിധാനമില്ലാത്തത് കണ്ടെത്തി.
സ്ഥാപിച്ച സംവിധാനം പ്രവർത്തിക്കുന്നില്ല. നിയമപരമായി സുരക്ഷ സംവിധാനങ്ങളുമില്ല. 73 കെട്ടിടങ്ങൾ പരിശോധിച്ചതിൽ 38 കെട്ടിടത്തിൽ ഫയർ സുരക്ഷ സംവിധാനമില്ല. 35 കെട്ടിടത്തിലാണ് ഫയർ സുരക്ഷ സംവിധാനമുണ്ട്. എന്നാൽ 23 എണ്ണം പ്രവർത്തിക്കുന്നില്ല. പലയിടങ്ങളിലും ഫയർ എക്സിറ്റില്ല. ചവിട്ടുപടികൾ കൃത്യമല്ല. കെട്ടിടങ്ങൾ അടച്ചുകെട്ടിയിരിക്കയാണ്. തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്താനാവാത്ത സ്ഥിതിയുണ്ട്.
ജില്ലയിൽ തൃശൂർ, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂർ, നാട്ടിക, കൊടുങ്ങല്ലൂർ, മാള, പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട എന്നീ പത്ത് ഫയർ സ്റ്റേഷനുകൾക്ക് കീഴിൽ സ്ക്വാഡുകൾ രൂപവത്കരിച്ചാണ് ഫയർസേഫ്റ്റി പരിശോധന നടത്തിയതെന്ന് ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കർ പറഞ്ഞു. ഹോട്ടലുകൾ, ഷോപ്പിങ് കോപ്ലക്സുകൾ, തുണിക്കടകളിൽ പരിശോധന തുടരും. അപാകതയുള്ള സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും.
രണ്ടാഴ്ചക്കുള്ളിൽ സുരക്ഷ നടപടി സ്വീകരിച്ചില്ലെങ്കിൽ കെട്ടിടങ്ങളുടെ പെർമിറ്റും ലെസൻസും റദ്ദാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. ദുരന്തനിവാരണ നിയമപ്രകാരം അടച്ചുപൂട്ടലുൾെപ്പടെ നടപടിക്ക് കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.