വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ അഞ്ച്​ വർഷം കഠിന തടവ്​

തൃശൂർ: പ്രൈമറി സ്​കൂൾ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ സ്​കൂളിലെ പാർട്ട്​ ടൈം സ്വീപ്പറായിരുന്ന പ്രതിക്ക്​ അഞ്ച്​ വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെല്ലിക്കുന്ന് കോലഞ്ചേരി വീട്ടിൽ തോമസിനെയാണ്​ (54) പോക്സോ, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം തൃശൂർ ഫാസ്​റ്റ്​ ട്രാക്ക് സ്പെഷല്‍ കോടതി ജഡ്​ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്​.

പിഴ അടക്കാത്ത പക്ഷം മൂന്ന്​ മാസം കൂടുതല്‍ തടവ് അനുഭവിക്കണം. 2014ലാണ് കേസിനാസ്​പദമായ സംഭവം. കുട്ടി വീട്ടിലെത്തി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയില്‍ അന്തിക്കാട് പൊലീസാണ്​ കേസെടുത്തത്​. പല വിദ്യാര്‍ഥിനികളോടും ഇയാള്‍ മോശമായി പെരുമാറിയതായി മൊഴി ലഭിച്ചിരുന്നു.

അന്തിക്കാട് സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.എ. മൻസൂറാണ്​ കുറ്റപത്രം സമർപ്പിച്ചത്. സി.പി.ഒമാരായ പി.ആർ. ഗീത, സുനോജ് ദാസ് എന്നിവരാണ് വിചാരണയില്‍‌ പ്രോസിക്യൂഷനെ സഹായിച്ചത്. പ്രോസിക്യൂഷന്​ വേണ്ടി തൃശൂർ ഫാസ്​റ്റ്​ ട്രാക്ക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.

Tags:    
News Summary - Five years rigorous imprisonment for raping a student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.