മണ്ണുത്തി: ഫോണ്‍ വാങ്ങിയതിന്റെ പണം ചോദിച്ച ദേഷ്യത്തിന് ഷാല്ബിന് എന്ന യുവാവിനെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തില്‍ നാലുപേരെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍ക്കാവ് മണക്കാട്ടുപടി വീട്ടില്‍ അശ്വിന് (19), വളര്‍ക്കാവ് ഒല്ലൂക്കാരന്‍ വീട്ടില്‍ എഡ്വിന് (23), കാച്ചേരി വെള്ളാറ വീട്ടില്‍ അക്ഷയ് (20), രാമവര്‍മപുരം വടക്കുപുറത്ത് വീട്ടില്‍ അഷ്വിന് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഷാല്ബിനില്നിന്ന് അശ്വിന് വാങ്ങിയ ഫോണിന്റെ പൈസ ചോദിച്ചതിലുള്ള വിരോധത്തില്‍ അശ്വിനും കൂട്ടുകാരായ എഡ്വിന്, അക്ഷയ്, അഷ്വിന് എന്നിവരും ചേര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച രാവിലെ കൊഴുക്കുള്ളി ചീരക്കാവ് പാടത്തിന് സമീപം വെച്ച് ഷാല്ബിനെയും സഹോദരനെയും കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. ശേഷം ഒളിവില്‍ പോയ പ്രതികളെ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊഴുക്കുള്ളി, കാളത്തോട് എന്നിവിടങ്ങളില്‍നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
തുടർന്ന് കോടതിയില്‍ ഹാജറാക്കി റിമാൻഡ് ചെയ്തു. ഒല്ലൂര്‍ എ.സി.പി കെ.സി. സേതുവിന്റെ നേതൃത്വത്തില്‍ മണ്ണുത്തി സി.ഐ എം. ശശിധരന് പിള്ള, എസ്.ഐമാരായ കെ. പ്രദീപ്കുമാര്‍, പി.ആര്. മനോജ്, പി. ജയന്, സീനിയര്‍ സി.പി.ഒമാരായ വിനീഷ്, അനീഷ്, അജിത്ത്, സി.പി.ഒമാരായ അജിത്ത്, നീരജ്മോന് എന്നിവർ അന്വേഷണത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.