തൃശൂർ: തിരൂർ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ സ്ത്രീ അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കര മുട്ടക്കാട്ടിൽ തെക്കേതിൽ വീട്ടിൽ ആനിയെ (50) ആണ് വിയ്യൂർ എസ്.എച്ച്.ഒ കെ.സി. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 27നാണ് സംഭവം. തിരൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മുഖേനയാണ് പണയത്തിന് ശ്രമിച്ചത്. സംശയം തോന്നി ബാങ്കുകാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തുമ്പോഴേക്കും സ്ത്രീ രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവർമാരെ പറഞ്ഞ് വിശ്വസിപ്പിച്ച് അവർ മുഖേന മുക്കുപണ്ടം പണയം വെച്ച് പണം കൈപ്പറ്റുന്നയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് സംസ്ഥാനത്തെ പല സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുണ്ട്.
ഇന്റർനെറ്റ് കാളിൽ മാത്രം ആശയ വിനിമയം നടത്തുന്ന ഇവരെ സൈബർ സെൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ്.ഐ കെ.ടി. ജോസഫ്, എസ്.സി.പി.ഒ തോമസ്, സി.പി.ഒമാരായ ശ്രീജിത്ത് ശ്രീധർ, പി.സി. അനിൽകുമാർ, ജിനി പോൾ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.