ഗു​രു​വാ​യൂ​രി​ലെ വാ​ർ​ഡ് വി​ഭ​ജ​നം; ലോ​ക്സ​ഭ പ​ട്ടി​ക​യി​ലെ ക​ണ​ക്കും അ​സ​ന്തു​ലി​താ​വ​സ്ഥ​ക്ക് തെ​ളി​വ്

ഗു​രു​വാ​യൂ​ർ: വാ​സ​ഗൃ​ഹ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വാ​ർ​ഡ് വി​ഭ​ജ​നം ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​സ​ന്തു​ലി​താ​വ​സ്ഥ സൃ​ഷ്ടി​ക്കു​മെ​ന്ന​തി​ന് ക​ഴി​ഞ്ഞ ലോ​ക​്സ​ഭ​യി​ലെ വോ​ട്ട​ർ പ​ട്ടി​ക തെ​ളി​വ്. 17,726 വോ​ട്ട​ർ​മാ​ർ മാ​ത്ര​മു​ള്ള പ​ഴ​യ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴ​ത്തെ സൂ​ച​ന​ക​ള​നു​സ​രി​ച്ച് 18 വാ​ർ​ഡു​ക​ൾ ഉ​ണ്ടാ​കും. നേ​ര​ത്തെ​യു​ള്ള 14 വാ​ർ​ഡു​ക​ളാ​ണ് നാ​ലെ​ണ്ണം കൂ​ടി 18 ആ​കു​ന്ന​ത്. പ​ഴ​യ പൂ​ക്കോ​ട് പ്ര​ദേ​ശ​ത്ത് ഗു​രു​വാ​യൂ​രി​നേ​ക്കാ​ൾ ഏ​ക​ദേ​ശം ഇ​ര​ട്ടി വോ​ട്ട​ർ​മാ​രു​ണ്ടെ​ങ്കി​ലും ഇ​വി​ടെ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന 19 വാ​ർ​ഡു​ക​ളി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യേ​ക്കി​ല്ല. 30,515 വോ​ട്ട​ർ​മാ​ർ പൂ​ക്കോ​ടു​ണ്ട്. ലോ​ക​സ​ഭ പ​ട്ടി​ക​യ​നു​സ​രി​ച്ച് ന​ഗ​ര മേ​ഖ​ല​യേ​ക്കാ​ൾ 13,289 വോ​ട്ട​ർ​മാ​ർ അ​ധി​ക​മു​ണ്ടെ​ങ്കി​ലും ഗു​രു​വാ​യൂ​രി​നേ​ക്കാ​ൾ ഒ​രു വാ​ർ​ഡ് മാ​ത്ര​മേ പൂ​ക്കോ​ട് കൂ​ടു​ത​ലു​ള്ളൂ. ലോ​ക്സ​ഭ പ​ട്ടി​ക​യി​ൽ 14,225 വോ​ട്ട​ർ​മാ​രു​ള്ള തൈ​ക്കാ​ട് മേ​ഖ​ല​ക്ക് ഒ​രു വാ​ർ​ഡ് ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ ഒ​മ്പ​ത് വാ​ർ​ഡു​ണ്ടാ​യി​രു​ന്ന ഇ​വി​ടെ വി​ഭ​ജ​നം വ​രു​മ്പോ​ൾ എ​ട്ടാ​യി കു​റ​യു​മെ​ന്നാ​ണ് സൂ​ച​ന. വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം നി​ശ്ച​യി​ക്കാ​ൻ ജ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി നി​ശ്ച​യി​ക്കാ​ൻ വാ​സ​ഗൃ​ഹ​ങ്ങ​ളു​ടെ എ​ണ്ണ​വും മാ​ന​ദ​ണ്ഡ​മാ​ക്കി​യ​താ​ണ് ഗു​രു​വാ​യൂ​രി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം.

ന​ഗ​ര​സ​ഭ​യി​ൽ നി​ല​വി​ലെ 43 വാ​ർ​ഡ് 46 ആ​യാ​ണ് മാ​റു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് ഫ്ലാ​റ്റു​ക​ളു​ള്ള ന​ഗ​ര പ്ര​ദേ​ശ​ത്ത് മാ​ത്ര​മാ​ണ് വാ​ർ​ഡ് വ​ർ​ധി​ക്കു​ന്ന​ത്. ദ​ർ​ശ​ന​ത്തി​നെ​ത്തു​മ്പോ​ൾ താ​മ​സി​ക്കാ​ൻ മാ​ത്ര​മാ​യാ​ണ് പ​ല​രും ഗു​രു​വാ​യൂ​രി​ൽ ഫ്ലാ​റ്റ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഭൂ​രി​ഭാ​ഗം പേ​രും മ​റ്റി​ട​ങ്ങ​ളി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​ണ്. ഈ ​സ​വി​ശേ​ഷ​ത ക്ഷേ​ത്ര ന​ഗ​രി​യെ​ന്ന നി​ല​യി​ൽ ഗു​രു​വാ​യൂ​രി​ൽ മാ​ത്ര​മു​ള്ള​താ​ണ്. ഇ​പ്പോ​ഴ​ത്തെ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് വി​ഭ​ജ​നം ന​ട​ന്നാ​ൽ 500 ൽ ​താ​ഴെ വോ​ട്ട​ർ​മാ​ർ മാ​ത്ര​മു​ള്ള വാ​ർ​ഡു​ക​ളാ​ണ് ഫ്ലാ​റ്റു​ക​ൾ ഏ​റെ​യു​ള്ള ന​ഗ​ര​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​വു​ക.

എ​ന്നാ​ൽ മ​റ്റ് പ​ല വാ​ർ​ഡു​ക​ളി​ലും 2000 ൽ ​കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള സ്ഥി​തി​യാ​കും. അ​സ​ന്തു​ലി​താ​വ​സ്ഥ സം​ബ​ന്ധി​ച്ച ‘മാ​ധ്യ​മം’ വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ​രാ​തി ന​ൽ​കി​യി​ട്ടു​മു​ണ്ട്. ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ചാ​ൽ പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ.

Tags:    
News Summary - Ward division in Guruvayur; Proof of statistical imbalance in Loksabha list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.