ഗുരുവായൂർ നഗരസഭ: അമിനിറ്റി സെന്‍റര്‍ കുടുംബശ്രീക്ക്, റെസ്റ്റ് ഹൗസ്​ കാര്യത്തില്‍ തര്‍ക്കം

ഗു​രു​വാ​യൂ​ര്‍: 'പ്ര​സാ​ദ്' പ​ദ്ധ​തി​യി​ല്‍ പ​ടി​ഞ്ഞാ​റെ ന​ട​യി​ല്‍ നി​ര്‍മി​ച്ച അ​മി​നി​റ്റി സെ​ന്‍റ​ര്‍ ന​ട​ത്തി​പ്പ് ഒ​രു വ​ര്‍ഷ​ത്തേ​ക്ക് കു​ടും​ബ​ശ്രീ​ക്ക് കൈ​മാ​റാ​ന്‍ ന​ഗ​ര​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

വ​രു​മാ​നം 50:50 അ​നു​പാ​ത​ത്തി​ല്‍ കു​ടും​ബ​ശ്രീ​യും ന​ഗ​ര​സ​ഭ​യു​മാ​യി പ​ങ്കു​വെ​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യെ യു.​ഡി.​എ​ഫും ബി.​ജെ.​പി​യും സ്വ​ത​ന്ത്ര അം​ഗം പ്ര​ഫ. പി.​കെ. ശാ​ന്ത​കു​മാ​രി​യും എ​തി​ര്‍ത്തു. കൂ​ടു​ത​ല്‍ വി​ഹി​തം ന​ഗ​ര​സ​ഭ​ക്ക് വേ​ണ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം. കു​ടും​ബ​ശ്രീ എ​ന്താ​ണെ​ന്ന് പ്ര​തി​പ​ക്ഷം തി​രി​ച്ച​റി​യ​ണ​മെ​ന്ന് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​എ​സ്. മ​നോ​ജ്, എ.​എം. ഷ​ഫീ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ല്‍ ക​ച്ച​വ​ട​മ​ല്ല, ക്ഷേ​മ​മാ​ണ് ന​ഗ​ര​സ​ഭ മു​ന്നി​ല്‍ കാ​ണു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ​ന്‍ എം. ​കൃ​ഷ്ണ​ദാ​സും പ​റ​ഞ്ഞു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ന​ൽ​കാ​മെ​ന്ന പ്ര​ഫ. ശാ​ന്ത​കു​മാ​രി​യു​ടെ നി​ർ​ദേ​ശം ചെ​യ​ർ​മാ​ൻ അം​ഗീ​ക​രി​ച്ചു.

മു​നി​സി​പ്പ​ല്‍ റെ​സ്റ്റ് ഹൗ​സ് ന​ട​ത്തി​പ്പ് 25 വ​ര്‍ഷ​ത്തേ​ക്ക് വി​ട്ടു​നി​ല്‍ക​ണ​മെ​ന്ന പ്ര​വാ​സി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ ആ​വ​ശ്യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ര്‍ന്നു. ഇ​ത്ര​യും നീ​ണ്ട കാ​ല​യ​ള​വി​ലേ​ക്ക് ന​ല്‍കു​ന്ന​തി​ലാ​യി​രു​ന്നു എ​തി​ര്‍പ്പ്. ഈ ​വി​ഷ​യം പി​ന്നീ​ട് കൗ​ണ്‍സി​ല്‍ ച​ര്‍ച്ച ചെ​യ്യും. സ്വാ​ത​ന്ത്ര ദി​ന​ത്തി​ലെ പ​താ​ക വി​ത​ര​ണ​ത്തി​ല്‍ അ​പാ​ക​ത സം​ഭ​വി​ച്ചെ​ന്ന പ്ര​ഫ. ശാ​ന്ത​കു​മാ​രി​യു​ടെ വി​മ​ര്‍ശ​നം അ​ധ്യ​ക്ഷ​ന്‍ കൃ​ഷ്ണ​ദാ​സ് അം​ഗീ​ക​രി​ച്ചു.

നേ​ര​ത്തെ അ​റി​യി​ച്ച കാ​ര്യ​ങ്ങ​ള്‍ വി​ജ​യി​ക്കാ​തെ പോ​യ​തി​ല്‍ പ്ര​യാ​സ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ഴ്ച ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കും. അ​നീ​ഷ്മ ഷ​നോ​ജ്, എ. ​സാ​യി​നാ​ഥ​ന്‍, കെ.​പി. ഉ​ദ​യ​ന്‍, ശോ​ഭ ഹ​രി​നാ​രാ​യ​ണ​ൻ, കെ.​പി.​എ. റ​ഷീ​ദ്, സി.​എ​സ്. സൂ​ര​ജ്, ഫൈ​സ​ല്‍ പൊ​ട്ട​ത്ത​യി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Guruvayur Municipality: Dispute over Aminity Center Kudumbashree and rest house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.