കൊണ്ടാഴി: അവധിയിലായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ പ്രദീഷ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി വാക്സിനേഷൻ നടത്തിപ്പിൽ അപാകതയുള്ളതായി ആരോപിച്ചു. സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻറ് കെ. ശശിധരൻ ഹെൽത്ത് ഇൻസ്പെക്ടറോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത് സംഘർഷത്തിനിടയാക്കി. പിന്നീട് ജോലി തടസ്സപ്പെടുത്തിയതായി ആരോപിച്ച് ഹെൽത്ത് ഇൻസ്പെക്ടർ പഞ്ചായത്ത് പ്രസിഡൻറിനെതിരെ പരാതി നൽകി.
ജൂലൈ 31 മുതൽ ആഗസ്റ്റ് എട്ടു വരെ ഹെൽത്ത് ഇൻസ്പെക്ടർ അവധിയിലാണ്. ഇതിനിടെയാണ് ഇദ്ദേഹം അപ്രതീക്ഷിതമായി ഞായറാഴ്ച വാക്സിനേഷൻ തിരക്കിനിടയിൽ ജോലിക്കെത്തിയത്. ഇദ്ദേഹത്തിെൻറ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയപ്പോൾ ചുമതലയിലുണ്ടായിരുന്ന ഡോക്ടർ പഞ്ചായത്ത് പ്രസിഡൻറിനെ വിവരമറിയിക്കുകയായിരുന്നു. പ്രസിഡൻറ് ഇദ്ദേഹത്തോട് ഇറങ്ങിപ്പോകാൻ നിർദേശിച്ചു. പിന്നീട് വിവരമറിഞ്ഞ് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ സ്ഥലത്തെത്തിയത് സംഘർഷത്തിനിടയാക്കി. ബഹളം കൂടിയതോടെ ഡ്യൂട്ടി ഡോക്ടർ ഭയന്ന് കരച്ചിലായി. പിന്നീട് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.