തൃശൂർ: ജില്ലയിൽ ഹരിത കർമസേനയുടെ യൂസര്‍ ഫീ വര്‍ധിപ്പിക്കാൻ ജില്ലതല യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദേശം നൽകി. ‘മാലിന്യമുക്തം നവകേരളം’ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേർന്ന ജില്ലയിലെ തദ്ദേശ സ്ഥാപന ഹരിത സഹായ സ്ഥാപനങ്ങളുടെ യോഗത്തിലാണ് നിർദേശം.
യൂസര്‍ ഫീ കളക്ഷൻ സംബന്ധിച്ച വിവിധ പ്രശ്നങ്ങൾ അവലോകനം ചെയ്തു. യൂസര്‍ ഫീ ശേഖരണം വര്‍ധിപ്പിക്കാനും വാതില്‍പ്പടി ശേഖരണം പരമാവധി വര്‍ധിപ്പിക്കാനും ഊര്‍ജിത പ്രവര്‍ത്തനമാണ് ജില്ല കാമ്പയിന് സെക്രട്ടേറിയറ്റ് നടത്തുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടര്‍ അരുണ്‍ രംഗന് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി, കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി, നോഡല്‍ ഓഫിസര്‍ എന്നിവര്‍ പങ്കെടുത്തു.
നവകേരളം കര്‍മപദ്ധതി ജില്ല കോഓഡിനേറ്റര്‍ സി. ദിദിക, മാലിന്യമുക്തം നവകേരളം ജില്ല കാമ്പയിന് സെക്രട്ടേറിയേറ്റ് കോഓഡിനേറ്റര്‍ കെ.ബി. ബാബുകുമാര്‍, അസി. ഡയറക്ടര്‍ ആന്സന് ജോസഫ്, ശുചിത്വ മിഷന് പ്രോഗ്രാം ഓഫിസര്‍ രജിനേഷ് രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.