തൃശൂർ: തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പില്‍ കമ്പനി ഉടമ പ്രവീണ്‍ റാണക്കെതിരെ കൂട്ടപ്പരാതി. നിക്ഷേപത്തട്ടിപ്പിൽ 18 കേസ് പൊലീസ് വ്യാഴാഴ്ച രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ 11ഉം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അഞ്ചും പരാതികൾ എത്തി.
നിക്ഷേപത്തിന് 48 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പീച്ചി സ്വദേശിനി ഹണി തോമസിന്റെ പരാതിയിലാണ് പ്രവീണ്‍ റാണക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആദ്യം കേസെടുത്തത്. ലക്ഷം രൂപക്ക് പ്രതിമാസം 2000 രൂപ പലിശ നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നായിരുന്നു പരാതി.
തൃശൂര്‍ ആദം ബസാറില്‍ പ്രവര്‍ത്തിക്കുന്ന സേഫ് ആന്റ് സ്ട്രോങ് ബിസിനസ് കണ്‍സള്‍ട്ടന്‍സിയില്‍ ഫ്രാഞ്ചൈസിയായി പ്രവര്‍ത്തിക്കുന്നതിന് ലക്ഷം രൂപ നിക്ഷേപം വാങ്ങി.
പ്രതിമാസം രണ്ടായിരം രൂപ സ്റ്റൈപന്റ്, കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപം തിരികെ എന്നായിരുന്നു വാഗ്ദാനങ്ങളിലൊന്ന്. സ്റ്റൈപന്റ് കൈപ്പറ്റിയില്ലെങ്കില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഒരു ലക്ഷത്തിന് പുറമെ രണ്ടര ലക്ഷം രൂപ കൂടി നല്‍കാമെന്നും പറഞ്ഞ് പറ്റിച്ചെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.