കാ​ലി​ക്ക​റ്റ്‌ യൂ​നി​വേ​ഴ്സി​റ്റി ബെ​സ്റ്റ് സ്പോ​ർ​ട്സ് കോ​ള​ജ് അ​വാ​ർ​ഡ് ക്രൈ​സ്റ്റി​ന്

ഇ​രി​ങ്ങാ​ല​ക്കു​ട: 2022 -23 വ​ർ​ഷ​ത്തെ മി​ക​ച്ച സ്പോ​ർ​ട്സ് കോ​ള​ജി​നു​ള്ള അ​വാ​ർ​ഡ് ക്രൈ​സ്റ്റ് കോ​ള​ജ് സ്വ​ന്ത​മാ​ക്കി. തു​ട​ർ​ച്ച​യാ​യ ഏ​ഴാം ത​വ​ണ​യാ​ണ് കോ​ള​ജി​ന് അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്. പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 3104 പോ​യ​ന്റു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യാ​ണ് ക്രൈ​സ്റ്റ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

കാ​ലി​ക്ക​റ്റ്‌ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നി​ൽ നി​ന്ന് കി​രീ​ട​വും ക്യാ​ഷ് അ​വാ​ർ​ഡും ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ലും മ​റ്റു കാ​യി​ക അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. കാ​ലി​ക്ക​റ്റ്‌ യൂ​നി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ, ര​ജി​സ്ട്രാ​ർ, കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ്‌ യു. ​ഷ​റ​ഫ​ലി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Calicut University Best Sports College Award for Christ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.