ഇരിങ്ങാലക്കുട: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലും കരുത്തറിയിച്ച് എൻ.ഡി.എ. ചരിത്രം രചിച്ച് 13,016 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് എൻ.ഡി.എ നേടിയത്.
സ്ഥാനാർഥി സുരേഷ് ഗോപി ഇരിങ്ങാലക്കുട മണ്ഡലത്തിൽ 59,515 വോട്ടാണ് നേടിയത്. യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ 46,499 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ 45,022 വോട്ടും നേടി. 2019ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ടി.എന്‍. പ്രതാപന് മണ്ഡലത്തിൽ നേടിയത് 11,390 വോട്ടിന്റെയും 2014ൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.എന്‍. ജയദേവന് നേടിയത് 5001 വോട്ടിന്റെയും ഭൂരിപക്ഷമാണ്.
2014ൽ എൻ.ഡി.എയിലെ കെ.പി.ശ്രീശന് 14,048 വോട്ടും 2019ൽ സുരേഷ് ഗോപി 42,857 വോട്ടുമാണ് നേടിയത്. മണ്ഡലത്തിലെ രാഷ്ട്രീയസ്വാധീനം വർധിപ്പിച്ച് 2024ൽ 59,515 വോട്ട് നേടി എൻ.ഡി.എ മുഖ്യകക്ഷിയായ ബി.ജെ.പി ഒന്നാം സ്ഥാനത്ത്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിലും എല്‍.ഡി.എഫ് ഭരിക്കുന്ന ആളൂര്‍ പഞ്ചായത്തിലും മാത്രമാണ് യു.ഡി.എഫ് മുന്നിൽ.
എല്‍.ഡി.എഫിന് കരുത്തുന്നുണ്ടായിരുന്ന കരുവന്നൂര്‍ സർവിസ് ബാങ്ക് ഉള്‍പ്പെടുന്ന പൊറത്തിശ്ശേരിപ്രദേശം, എല്‍.ഡി.എഫ് ഭരിച്ചു കൊണ്ടിരിക്കുന്ന കാട്ടൂർ, കാറളം, മുരിയാട്, പൂമംഗലം, പടിയൂർ, വേളൂക്കര പഞ്ചായത്തുകളിൽ എൻ.ഡി.എ ഒന്നാം സ്ഥാനത്തും ആളൂരിൽ രണ്ടാം സ്ഥാനത്തും എത്തി.
അതേസമയം, വേളൂക്കര, മുരിയാട്, കാട്ടൂര്‍ എന്നീ പഞ്ചായത്തുകളില്‍ യു.ഡി.എഫ് രണ്ടാം സ്ഥാനത്തും കാറളം, പൊറത്തിശ്ശേരി, പടിയൂര്‍,പൂമംഗലം എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് രണ്ടാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.