ഇരിങ്ങാലക്കുട: എടക്കുളത്ത് പേരക്കുട്ടി മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ചു. എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവനെയാണ് (79) പേരക്കുട്ടി ശ്രീകുമാർ വെട്ടിപ്പരിക്കേൽപിച്ചത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വീട്ടിലെ വളർത്തു പൂച്ചയെ കാണാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് കാരണം. തലക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
പരിക്കേറ്റ വയോധികനെ ശ്രീകുമാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുടയിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞു വെക്കുകയും പിന്നീട് സ്ഥലത്തെത്തിയ കാട്ടൂർ പൊലീസിന് കൈമാറുകയും ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള കേസിൽ പ്രതിയായ ശ്രീകുമാർ ലഹരിക്ക് അടിമയാണെന്നും പൊലിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.