ഇരിങ്ങാലക്കുട: അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെസിയുടെ 30 അടി നീളമുള്ള കൂറ്റന്‍ കട്ടൗട്ട് നഗരസഭ ഓഫിസിന് മുന്‍വശത്ത് സ്ഥാപിച്ചു. അര്‍ജന്റീന ഫാന്‍സിന്റെ അമ്പതോളം അംഗങ്ങള്‍ ചുമന്നുകൊണ്ട് വന്ന കട്ടൗട്ട് നഗരസഭ മൈതാനിയില്‍വെച്ച് ചെയര്‍പേഴ്‌സനും 'അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവ്' എന്ന ചിത്രത്തിലെ അഭിനേത്രി കൂടിയായ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ടെല്‍സണ്‍ കോട്ടോളി അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍, പ്രവാസി വ്യവസായി നിസാര്‍ അഷറഫ്, ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ജോയല്‍ ജോണ്‍, സെക്രട്ടറി അഭയ് ജെയ്‌സണ്‍, അലന്‍ ഷെല്ലി ആന്റോ, ക്ലീറ്റസ് ഡയസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.