ചെറുപ്പത്തിലേ യാത്രകൾ ഹരമായിരുന്നു ഇസ്മായിലിന്. പത്തു വർഷം മുമ്പ് അപകടത്തിെൻറ രൂപത്തിൽ വിധി തളർത്താൻ ശ്രമിച്ചപ്പോഴും ആവേശത്തിന് ഭംഗമുണ്ടായില്ല. വീൽചെയറിലായിട്ടും ഇന്ത്യ കാണാനിറങ്ങി 12,000 കി.മീ താണ്ടി തിരിച്ചെത്തിയിരിക്കുകയാണ് ഈ 32 കാരൻ. ചാമക്കാല പള്ളിപറമ്പിൽ യൂസുഫ്-സുബൈദ ദമ്പതികളുടെ മകനായ ഇദ്ദേഹം സിവിൽ എൻജിനീയറിങ് കഴിഞ്ഞ് ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ, 2012 നവംബറിലാണ് താമസ സ്ഥലത്തെ കൂറ്റൻ ഗേറ്റ് ക്ലാമ്പ് ഒടിഞ്ഞ് ദേഹത്തേക്ക് മറിഞ്ഞു വീണത്. നട്ടെല്ലൊടിഞ്ഞ് അരക്ക് താഴെ തളർന്ന് ആശുപത്രിയിലായി.
പക്ഷേ, ഒരു വർഷമായപ്പോഴേക്കും ഇച്ഛാശക്തി കൊണ്ട് ജീവിതം തിരിച്ചു പിടിച്ചു. വീൽചെയറിലാണെങ്കിലും ഒരു വർഷം തികയും മുമ്പെ ഖത്തറിലെ കമ്പനിയിൽ ജോലിക്ക് തിരിച്ചു കയറി. ഖത്തറിലെ പ്രധാന കായിക താരങ്ങളുമായി അടുത്ത വ്യക്തി ബന്ധം ഉള്ള ഇസ്മായിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ ഡയബറ്റിക് സെൻറർ, ഖത്തർ കാൻസർ സൊസൈറ്റി, ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവയിലെല്ലാം വളൻറിയർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
2020ൽ ലുസാനിൽ നടന്ന വിൻറർ ഒളിമ്പിക്സിലെ വളറിയറായി സ്വിറ്റ്സർലൻഡിലെത്തി. അവിടെ നിന്ന് 650 കി.മീ സഞ്ചരിച്ച് ജനീവയും പാരീസും സന്ദർശിച്ചു. ഈഫൽ ടവർ കാണാനുള്ള ആഗ്രഹം പൂർത്തിയാക്കി. ലോക്ഡൗൺ വിരസത മാറ്റാൻ ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് ഇന്ത്യ കാണാനിറങ്ങിയത്.
നെടുമ്പാശ്ശേരിയിൽ നിന്ന് ഫ്ലൈറ്റിൽ ചെന്നൈയിലെത്തി. അവിടെ നിന്ന് െട്രയിനിലും ബസിലും കാറിലുമായാണ് ഹൈദരാബാദ്, ഗ്വാളിയോർ, ആഗ്ര, ഡൽഹി, ഛണ്ഡിഗഢ്, സിംല, ലഡാക്, ശ്രീനഗർ, ജെയ്പൂർ തുടങ്ങിയ നഗരങ്ങളിൽ സഞ്ചരിച്ചത്. 56 ദിവസം പതിനഞ്ചോളം സംസ്ഥാനങ്ങളിൽ സഞ്ചരിച്ചപ്പോൾ അപരിചിതരായ നിരവധി മനുഷ്യർ പിന്തുണയുടെ കരം നീട്ടിയത് സന്തോഷത്തോടെ ഓർക്കുന്നു. ജെയ്പൂരും ശ്രീനഗറും സന്ദർശിച്ചതിെൻറ ത്രിൽ പറയുമ്പോഴും ഡൽഹി ജുമാ മസ്ദിെൻറ പടികൾക്ക് മുന്നിൽ നിസ്സഹായനായി നിൽക്കേണ്ടി വന്നുവെന്നും ഇസ്മാ യിൽ പറയുന്നു.
ഖത്തർ റെഡ് ക്രെസൻറ് വളൻറിയർ ആയ ഇസ്മായിലിന് 2018 ലെ മികച്ച ഖത്തർ റെഡ് ക്രെസൻറ് വളൻറിയർ അവാർഡ് ലഭിച്ചിട്ടുണ്ട്. 2017ൽ ഖത്തറിൽ നടന്ന ഹാൻഡ് ബാൾ, ടേബിൾ ടെന്നീസ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു രണ്ടാം സ്ഥാനം നേടി. ഖത്തറിൽ നടന്ന ഉരീദു മാരത്തോൺ, ദോഹ ബാങ്ക് ഗ്രീൻ റൺ എന്നിവയിലും തെൻറ വീൽചെയറിൽ ഇരുന്ന് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.ടൂറിസ്റ്റ് കേന്ദ്രങ്ങൾ കുറച്ചുകൂടി ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങൾ ആവേണ്ടതുണ്ടെന്നും ഇച്ഛാശക്തിയുണ്ടെങ്കിൽ ആർക്കും വെല്ലുവിളികളെ അതിജീവിക്കാമെന്നും ഇസ്മായിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.