മാള: മൃഗങ്ങളെ വാഹനങ്ങളില്‍ കുത്തിനിറച്ച് അറവുശാലകളിലേക്ക് കൊണ്ടുപോകുന്നത് പതിവ് കാഴ്ച. മാള ടൗണിലൂടെ ചൊവ്വാഴ്ച അഞ്ച് വലിയ പോത്തുകളെയാണ് ചെറിയ വാഹനത്തിൽ കുത്തിനിറച്ച് കൊണ്ടുപോയത്.
ഇവയിലൊന്ന് വാഹനത്തിനുള്ളിൽ കുഴഞ്ഞുവീണതറിയാതെയാണ് ഡ്രൈവർ വാഹനം ഓടിച്ചിരുന്നത്. വീണ മൃഗത്തിനു മേൽ മറ്റു മൃഗങ്ങൾ ചവിട്ടി നിന്നത് കരളലിയിക്കുന്ന കാഴ്ചയായി. വലിയ മൃഗങ്ങളെ കൊണ്ടുപോകാന്‍ വലിയവാഹനങ്ങള്തന്നെ ഉപയോഗിക്കണമെന്നിരിക്കെയാണ് പരസ്യമായ നിയമലംഘനം.
വാഹനങ്ങളില്‍ പശുക്കളും പോത്തുകളും എട്ടെണ്ണത്തില്‍ താഴെ ആയിരിക്കണമെന്നും നിബന്ധനയുമുണ്ട്. സർക്കാർ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവ പലരും പാലിക്കാറില്ല. ആര്.ടി.ഒ ഓഫിസുകളില്‍നിന്ന് പ്രത്യേകം ലൈസന്‍സ് ലഭിച്ച വാഹനങ്ങളില്‍ മാത്രമാണ് മൃഗങ്ങളെ കൊണ്ടുപോകേണ്ടത്. പക്ഷേ, പല വാഹനങ്ങളും ഇത് പാലിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.