മാള: നടൻ ജോജു ജോർജിനെതിരായ കോൺഗ്രസ് സമരം നടെൻറ സ്വദേശമായ മാളയിൽ തണുക്കുന്നതായി സൂചന. കുഴൂരിലെ നടെൻറ വീടിനു മുന്നിലെ പൊലീസ് കാവൽ ഒഴിവാക്കിയത് ഇതിെൻറ ഭാഗമാണ്. തുടർ സമരങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് 'മാധ്യമ'ത്തോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് സമരമുറകൾ നേതൃത്വം ഇടപെട്ട് ശാന്തമാക്കുന്നതായാണ് വിവരം. നടെൻറ നാടായ കുഴൂർ കേന്ദ്രീകരിച്ച് സമരം തുടരുന്നതിൽ മുതിർന്ന നേതാക്കൾക്ക് താൽപര്യമിെല്ലന്നാണ് താഴെതട്ടിൽ ലഭിക്കുന്ന വിവരം. പഞ്ചായത്ത് രൂപവത്കരണകാലം മുതൽ കൂഴൂർ പഞ്ചായത്തിൽ കോൺഗ്രസാണ് ഭരണം കൈയാളുന്നത്. നടെൻറ രക്ഷിതാക്കൾ ഉൾപ്പെടെ കുടുംബാംഗങ്ങളിൽ ഭൂരിപക്ഷവും കോൺഗ്രസ് ചായ്വുള്ളവരാണ്. അതേസമയം, നടന് അനൂകല നിലപാടുമായി വി.ആർ. സുനിൽകുമാർ രംഗത്തെത്തിയിരുന്നു.
സി.പി.ഐ സ്വാധീനമുള്ള നടെൻറ പഞ്ചായത്തിൽ സി.പി.ഐ പരസ്യമായി നടന് അനുകൂലമായാണ് പ്രതികരിച്ചത്. ഇതിനു പുറമെ സി.പി.എം മാള ഏരിയ കമ്മിറ്റിയും ജോജുവിന് പിന്തുണയുമായി എത്തി. ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ നടൻറ വീട് സന്ദർശിച്ച് സഹായം ഉറപ്പു നൽകിയിട്ടുമുണ്ട്. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് കോൺഗ്രസ് കരുതലോടെ നിലപാട് എടുക്കുന്നതെന്നും അഭിപ്രായമുണ്ട്.
ജോജുവിെൻറ വീടിന് കാവൽ പിൻവലിച്ച് പൊലീസ്
മാള: നടൻ ജോജു ജോർജിെൻറ വീടിന് മാള പൊലീസ് ഏർപ്പെടുത്തിയ സുരക്ഷ കാവൽ പിൻവലിച്ചു. കഴിഞ്ഞ ദിവസം ഇന്ധന വില വർധനക്കെതിരെ കോൺഗ്രസ് റോഡ് ഉപരോധിച്ചതിനെ തുടർന്ന് നടൻ ജോജു ജോർജ് ഇടപെട്ടിരുന്നു. ഈ സംഭവത്തെ തുടർന്ന് നടെൻറ നാടായ മാളയിൽ കോൺഗ്രസ് ശക്തമായി പ്രതികരിച്ചിരുന്നു. ഇതേ തുടർന്ന് മാള കൂഴുരിലുള്ള ജോജുവിെൻറ വസതിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. പൊലീസ് മാർച്ച് തടയുകയും ചെയ്തിരുന്നു. പിന്നീടാണ് നടെൻറ വീടിന് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷ ഏർപ്പെടുത്തിയത്. സുരക്ഷ സംവിധാനങ്ങൾ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പിൻവലിച്ചു. പ്രശ്നങ്ങൾക്ക് സാധ്യതയില്ലെന്നുള്ള നിരീക്ഷണത്തെ തുടർന്നാണ് സുരക്ഷ സംവിധാനങ്ങൾ പിൻവലിച്ചതെന്ന് അറിയുന്നു.
സി.പി.എം നേതാക്കൾ വീട് സന്ദർശിച്ചു
മാള: കൊച്ചിയിൽ കോൺഗ്രസ് സമരത്തിനിടെ കാർ തല്ലിത്തകർത്ത് ആക്രമണത്തിനിരയായ നടൻ ജോജു ജോർജിെൻറ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു. സംഭവത്തെ അപലപിക്കുന്നതിനൊപ്പം കുടുംബത്തിന് പിന്തുണയും വാഗ്ദാനം ചെയ്തു. മാള ഏരിയ സെക്രട്ടറി ടി.കെ. സന്തോഷ്, ഡി.വൈ.എഫ്.ഐ കുഴൂർ മേഖല സെക്രട്ടറി ജോബി കാച്ചപ്പിള്ളി, സി.പി.എം കൂഴൂർ ലോക്കൽ കമ്മിറ്റി അംഗം ടി.എസ്. പുഷ്പൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.