മു​സ്ത​ക്കീ​ൻ നി​ർ​മി​ച്ച ഇ​ല​ക്ട്രി​ക്​ സൈ​ക്കി​ൾ

സ്വന്തമായി ഇലക്ട്രിക് സൈക്കിൾ നിർമിച്ച് പതിനഞ്ചുകാരൻ

ക​യ്പ​മം​ഗ​ലം: സ്വ​ന്ത​മാ​യി ഇ​ല​ക്ട്രി​ക് സൈ​ക്കി​ൾ നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് 15കാ​ര​ൻ. പെ​രി​ഞ്ഞ​നം ആ​ർ.​എം.​വി.​എ​ച്ച് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ക​യ്പ​മം​ഗ​ലം മു​റി​ത്ത​റ മു​സ്ത​ഫ -ബു​ഷ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ മു​സ്ത​ക്കീ​ൻ ആ​ണ് ഇ​ല​ക്ട്രി​ക് സൈ​ക്കി​ൾ നി​ർ​മി​ച്ച​ത്.

ചെ​റു​പ്പം മു​ത​ൽ വാ​ഹ​ന​ങ്ങ​ളോ​ട് ക​മ്പ​മു​ള്ള​യാ​ളാ​ണ് മു​സ്ത​ക്കീ​ൻ. സ്വ​ന്തം സൈ​ക്കി​ളി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ് ഇ​ല​ക്ട്രി​ക് സൈ​ക്കി​ൾ നി​ർ​മി​ച്ച​ത്. വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​ണം​കൊ​ണ്ട് ഓ​ൺ​ലൈ​നാ​യാ​ണ് മോ​ട്ടോ​ർ, ബാ​റ്റ​റി, സെ​ൻ​സ​ർ, സ്പീ​ഡ് മീ​റ്റ​ർ, ലോ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത്. യൂ​ട്യൂ​ബി​ൽ നോ​ക്കി നി​ർ​മാ​ണ​വും പ​ഠി​ച്ചു. നാ​ല് ദി​വ​സം​കൊ​ണ്ടാ​ണ് നി​ർ​മി​ച്ച​ത്.

45 മി​നി​റ്റ് ചാ​ർ​ജ് ചെ​യ്താ​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കാ​നാ​കും. 10,000 രൂ​പ​യാ​ണ് ചെ​ല​വ്. മു​സ്ത​ക്കീ​ൻ സ്കൂ​ളി​ൽ പോ​കു​ന്ന​തും വ​രു​ന്ന​തും ഇ​പ്പോ​ൾ ഇ​ല​ക്ട്രി​ക് സൈ​ക്കി​ളി​ലാ​ണ്. സ്കൂ​ളി​ലെ എ​ൻ.​സി.​സി അം​ഗ​വു​മാ​ണ് ഈ ​മി​ടു​ക്ക​ൻ.

Tags:    
News Summary - 15 year old builds his own electric bicycle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-03 04:52 GMT